- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്‌നാട്ടിൽ 74 പേർക്ക് കൂടി ഓമിക്രോൺ; പുതിയ 1155 കോവിഡ് ബാധിതർ; നിയന്ത്രണം കർശനമാക്കി തമിഴ്നാട്; ജനുവരി 10 വരെ ക്ലാസുകൾ ഒഴിവാക്കി
ചെന്നൈ: തമിഴ്‌നാട്ടിൽ 74 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഓമിക്രോൺ ബാധിതരുടെ എണ്ണം 120 ആയി. ഇതിൽ 66 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ആർക്കും ഗുരുതര പ്രശ്‌നങ്ങളില്ല. കഴിഞ്ഞ 15നാണ് ആദ്യ ഓമിക്രോൺ കേസ് തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചത്. ഇതു കൂടാതെ ചെന്നൈ സെയ്ദാപെട്ടിലെ നീറ്റ് പരിശീലന കേന്ദ്രത്തിൽ 34 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് ബാധിതരുടെ എണ്ണ ആയിരം കടന്നു. 1155 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 589 പേർക്ക് ചെന്നൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. 1 മുതൽ 8 വരെയുള്ള ക്ലാസുകളിൽ ജനുവരി 10 വരെ നേരിട്ടുള്ള ക്ലാസുകൾ ഒഴിവാക്കി.
മെട്രോ തീവണ്ടികളിൽ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു. വിവാഹം, മറ്റ് ചടങ്ങുകൾ എന്നിവയിൽ നൂറുപേരിൽ കൂടുതൽ പേർ പാടില്ല. മരണവുമായ ബന്ധപ്പെട്ട ചടങ്ങുകൾക്ക് 50 പേർ മാത്രമേ പങ്കെടുക്കാവു.
ജിം,യോഗ പരിശീലന കേന്ദ്രങ്ങൾ എന്നിവയിൽ 50 ശതമാനം മാത്രം ആളുകളെ മാത്രമെ പ്രവേശിപ്പിക്കാവു എന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കോവിഡും ഓമിക്രോൺ വകഭേദവും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ.
ന്യൂസ് ഡെസ്ക്