കോഴിക്കോട്: കോഴിക്കോട് ടൗൺ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ 1.100 കിലോ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് യുവാവിനെതിരെ കേസെടുത്തു. കോഴിക്കോട് താലൂക്കിൽ കോട്ടൂളി പൊറ്റമ്മൽതടം വീട്ടിൽ അതുൽ ബാബു(25) വിനെതിരെ എക്‌സൈസ് എൻഡിപിഎസ് കേസെടുത്തത്.

ക്രിസ്തുമസ് ന്യൂയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ന്യൂ ഇയറിൽ ഡിജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗിക്കാൻ സാധ്യതയുണ്ട് എന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ ദേവദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

പ്രിവന്റീവ് ഓഫീസർ പ്രവീൺ കുമാർ സിഇഒ മാരായ ദീൻദയാൽ, സന്ദീപ്, ഷിബു, വിപിൻ,ജിത്തു ,സൈമൺ ,ഡ്രൈവർ കരീം എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.