- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഏഴ് വയസ്സ് മുതൽ പീഡിപ്പിച്ചു; രണ്ടാനച്ഛനെ മരണം വരെ തടവിന് ശിക്ഷിച്ച് കോടതി
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച രണ്ടാനച്ഛനെ മരണം വരെ തടവിന് ശിക്ഷിച്ച് കോടതി. പെൺകുട്ടിക്ക് ഏഴ് വയസ്സുള്ളപ്പോൾ മുതൽ പലതവണ പീഡിപ്പിച്ച ഇയാളെ കോടതി കഠിന തടവിന് ശിക്ഷിക്കുക ആയിരുന്നു. അഡീഷനൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. വിവിധ വകുപ്പുകളിലായാണ് ഇയാൾക്ക് തടവുശിക്ഷ വിധിച്ചിരിക്കുന്നത്.
2017ൽ പെൺകുട്ടിക്ക് ഏഴ് വയസ്സുള്ളപ്പോൾ മുതലാണ് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ തുടങ്ങിയത്. കുട്ടി നന്നായി ഭയന്നിരുന്നതിനാൽ പീഡന വിവരം പുറത്ത് ആരോടും പറഞ്ഞിരുന്നില്ല. കാഞ്ഞിരപ്പള്ളിയിൽ വാടകയ്ക്കു താമസിക്കുമ്പോൾ 2020 ഒക്ടോബർ 14നാണ് സംഭവം പുറത്തറിഞ്ഞത്. രാത്രി രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം ഒരു മുറിയിൽ കിടന്നുറങ്ങിയ പെൺകുട്ടി ബഹളം വച്ച് എഴുന്നേറ്റതോടെയാണ് രണ്ടാനച്ഛൻ ഉപദ്രവിച്ച വിവരം അമ്മ അറിഞ്ഞത്. തുടർന്ന് ഭർത്താവിനെതിരെ പെൺകുട്ടിയുടെ അമ്മ ൽകിയ പരാതിയിൽ പൊലീസ് കേസ് എടുക്കുകയായിരുന്നു.
തുടർന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധവയിൽ പെൺകുട്ടി പലതവണ പീഡനത്തിനിരയായതായി കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർമാരായിരുന്ന ഇ.കെ.സോൾജിമോൻ, എം.ബിജു എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.എൻ.പുഷ്കരൻ ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ