ന്യൂഡൽഹി: 2021-22ലെ ആദായനികുതി റിട്ടേൺ നൽകാനുള്ള സമയം ഇന്നലെ രാത്രി അവസാനിച്ചപ്പോൾ വൈകിട്ട് 7.30 വരെ ഫയൽ ചെയ്യപ്പെട്ടത് 5.78 കോടി റിട്ടേണുകൾ. കഴിഞ്ഞ വർഷം ഇങ്ങനെയെത്തിയത് 5.93 കോടി റിട്ടേണുകളായിരുന്നു.

ഇന്നലെ ഒരു ദിവസം മാത്രം (വൈകിട്ട് 7.30 വരെ) 35.74 ലക്ഷം റിട്ടേണുകൾ ഫയൽ ചെയ്തു. മണിക്കൂറിൽ ശരാശരി 3.44 ലക്ഷം റിട്ടേണുകളാണു ഇന്നലെ മാത്രം ഫയൽ ചെയ്യപ്പെട്ടത്. വൈകി ഫയൽ ചെയ്യുന്നവർ 5,000 രൂപ വരെ ലേറ്റ് ഫീ നൽകേണ്ടി വരും. 201920 വർഷത്തെ ആദായനികുതി റിട്ടേൺ ഇവെരിഫൈ ചെയ്യാത്തവർക്ക് ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ട്.