- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലാമതൊരു വാക്സിനെ കുറിച്ച് ആലോചിക്കുന്നതേ മണ്ടത്തരം; ഓമിക്രോൺ കോവിഡ് അവസാനിപ്പിക്കാനുള്ള അവസാന വാക്സിനാണ്: തുടർ വാക്സിനേഷൻ അനാവശ്യമാണെന്ന് മോഡേൺ മെഡിസിൻ വിദഗ്ധരും
കോവിഡിനെതിരെയുള്ള മരുന്നുകളും വാക്സിനുകളുമായി മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകം. മാത്രമല്ല, ബ്രിട്ടനും യുഎസും മറ്റ് പ്രധാന രാജ്യങ്ങളുമെല്ലാം കോവിഡിനെതിരായ പോരാട്ടത്തിൽ ആളുകൾക്ക് അമിത വാക്സിനേഷൻ നൽകുന്നതിന്റെ തിരക്കിലാണ്. ആദ്യ രണ്ട് ഡോസുകൾക്കു പിന്നാലെ ബൂസ്റ്റർ ഡോസുകൾ വന്നതിനു പിന്നാലെയാണ് ഓമിക്രോൺ ശക്തിപ്രാപിച്ചത്. ഇപ്പോഴിതാ, ഇസ്രയേൽ ഉദ്യോഗസ്ഥർ നാലാം റൗണ്ട് ബൂസ്റ്റർ ഡോസ് നൽകാനുള്ള തയ്യാറെടുപ്പിലാണ്. ഇതു സംബന്ധിച്ചുള്ള ലക്ഷ്യങ്ങൾ രാജ്യം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതു മറ്റു രാജ്യങ്ങൾക്കു മേലും സമ്മർദ്ദം ചെലുത്താനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കാരണം, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങൾക്ക് ഇതുവരെ നാലാമത്തെ ഡോസുകൾ നൽകാനുള്ള പദ്ധതികളൊന്നും ഇല്ല. എന്നാൽ, ഇസ്രയേലിന്റെ നീക്കം അത്തരമൊരു സമ്മർദ്ദത്തിലേക്ക് രാജ്യങ്ങളെ എത്തിക്കുവാനുള്ള സാധ്യത ഉണ്ട്. എന്നാൽ നാലാമതൊരു വാക്സിനെ ശക്തമായി എതിർക്കുകയാണ് ശാസ്ത്രജ്ഞർ.
ഓരോ മൂന്നോ നാലോ മാസത്തിലൊരിക്കൽ വാക്സിനുകൾ പുറത്തിറക്കുന്നത് സാധ്യമാണെങ്കിലും ഓമിക്രോൺ കാരണം അത് ആവശ്യമായി വരില്ലെന്നുമാണ് ശാസ്ത്രജ്ഞർ വാദിക്കുന്നത്. ഓമിക്രോണിന്റെ വ്യാപനം വളരെ വേഗം നടക്കുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യും. അതുപോലെ മരണനിരക്കുകൾ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയരുകയും ചെയ്യും.
അതേസമയം, നാലാമത്തെ ഡോസുകൾ നൽകാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് ബൂസ്റ്ററുകൾ തമ്മിലുള്ള വിടവുകളെക്കുറിച്ചുള്ള കൂടുതൽ ഡാറ്റ വിദഗ്ദ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നിൽ അധികം ഡോസുകൾ എടുത്താലും അതിന്റെ പ്രയോജനങ്ങൾ വളരെ കുറവാണെന്നാണ് ചില വിദഗ്ദ്ധർ അവകാശപ്പെടുന്നത്. കാരണം ഡോസുകൾ നൽകുന്നതിന്റെ ഉദ്ദേശ്യം മരണങ്ങളും ആശുപത്രിവാസങ്ങളും തടയുക എന്നതും കോവിഡ് വേരിയന്റുകൾ ഉണ്ടാകുന്നത് നിയന്ത്രിക്കുക എന്നതുമാണ്. ഇതിനകം തന്നെ ബൂസ്റ്ററുകൾ ഉയർന്ന തലത്തിലുള്ള പ്രതിരോധശേഷി നൽകുന്നുണ്ടെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.
ഓമിക്രോൺ പ്രകൃതിദത്ത വാക്‌സിൻ ആണെന്നുള്ള വിവരണങ്ങൾ ശരിയാണെന്നാണ് റീഡിങ് യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് പ്രൊഫസർ ഇയാൻ ജോൺസ് പറയുന്നത്. ഓമിക്രോൺ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് വളരെ വേഗം വ്യാപിക്കുന്നതാണ്. എന്നാൽ അത്ര അപകടകാരിയുമല്ല. ഗുരുതരമായ അസുഖങ്ങൾ ഉണ്ടാക്കാതെ തന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതിന് കഴിയും. വാക്സിനേഷനേക്കാൾ ഇത്തരം അണുബാധകളുടെ സംയോജനമാണ് ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും മികച്ച പ്രതിരോധശേഷി നൽകുന്നതെന്ന് ചില ഡാറ്റകൾ നിർദ്ദേശിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ