- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവു തെറ്റിക്കാതെ മിഴി തുറന്നു ലണ്ടൻ ഐയും ബക്കിങ്ഹാം പാലസും; ബിഗ് ബെൻ 12 അടിച്ചപ്പോൾ നഗരം സ്വർഗമായി മാറി; സിഡ്നിയിൽ തിളങ്ങി ദുബായിയെ കീഴടക്കി പുതുവർഷം ലണ്ടനിൽ; ലോകം പുതുവൽസരത്തെ ആഘോഷമാക്കുമ്പോൾ
പുത്തൻ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ലോകം പുതുവർഷത്തെ വരവേറ്റിരിക്കുകയാണ്. ഓമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളിലും നിയന്ത്രണങ്ങളോടെയായിരുന്നു ആഘോഷങ്ങൾ. പസഫിക് സമുദ്രത്തിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവർഷം ആദ്യമെത്തിയത്. ന്യൂസിലൻഡിലെ പ്രധാന നഗരമായ ഓക്സ്ലാൻഡിൽ വലിയ ആഘോഷ പരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് പുതുവർഷത്തെ വരവേറ്റത്.
ഓക്സ്ലൻഡിൽ കരിമരുന്നു പ്രകടനത്തോടെ പുതുവർഷത്തെ വരവേറ്റു. ഓസ്‌ട്രേലിയയിലാണ് അതിനുശേഷം പുതുവർഷമെത്തിയത്. സിഡ്‌നി ഒപ്പേറ ഹൗസിലും ഹാർബർ ബ്രിഡ്ജിലും വെടിക്കെട്ട് നടത്തിയാണ് പുതുവർഷപ്പിറവി ആഘോഷിച്ചത്. പിന്നീട് ജപ്പാനിലെ ടോക്യോ ദക്ഷിണാഫ്രിക്കയിലെ സോൾ എന്നവിടങ്ങളിലും പുതുവത്സരാഘോഷ പരിപാടികൾ നടന്നു. എന്നാൽ ലണ്ടനിൽ ഈ തവണ വലിയ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. വെടിക്കെട്ട് പോലുള്ള ചടങ്ങുകൾ ഒഴിവാക്കിയാണ് ആഘോഷം സംഘടിപ്പിച്ചത്.
പതിവു പോലെ പുതുവർഷാഘോഷങ്ങൾക്ക് ഹരം പകർന്ന് ലണ്ടൻ ഐ മിഴി തുറന്നപ്പോൾ ബക്കിങ്ഹാം പാലസിലും ആഘോഷങ്ങൾ നടന്നു. ബിഗ് ബെന്നിൽ 12 അടിച്ചപ്പോൾ നഗരം അക്ഷരാർത്ഥത്തിൽ വർണ വിസ്മയങ്ങളാൽ സ്വർഗമായി മാറുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽപ്പറത്തി മില്യൺ കണക്കിന് ആളുകളാണ് പുതുവർഷാഘോത്തിനായി തെരുവിലേക്ക് ഇറങ്ങിയത്. കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സ്‌കോട്‌ലന്റിലും വെയിൽസിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
നല്ല ചൂടു കാലാവസ്ഥയുമായി പ്രകൃതിയും പുതുവർഷത്തെ വരവേറ്റതോടെ ജനങ്ങൾ ആവേശത്തിലായി. അതേസമയം, സിറ്റിയിലെ ട്രഡീഷണൽ ഫയർവർക്ക് പ്രദർശനവും ട്രാഫൽഗർ സ്‌ക്വയർ പാർട്ടിയും കോവിഡ് 19 ഭീഷണി മൂലം ലണ്ടൻ മേയർ സാദിഖ് ഖാൻ റദ്ദാക്കിയിരുന്നു.
ന്യൂ ഇവർ ഈവ് ആഘോഷങ്ങൾക്ക് എത്തുന്നവർ കോവിഡ് ടെസ്റ്റ് നടത്തണമെന്നും കഴിയുന്നതും വീട്ടിൽ തന്നെ ആഘോഷങ്ങൾ നടത്തണമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആഹ്വാനം ചെയ്തിരുന്നു. എല്ലാവരും പുതുവർഷം ആഘോഷിക്കണമെന്നും എന്നാൽ അത് ജാഗ്രത പാലിച്ചായിരിക്കണമെന്ന് ബോറിസ് വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് എടുക്കുക, തുറന്ന സ്ഥലങ്ങളിൽ ആഘോഷം നടത്തുക, മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുക, ബൂസ്റ്റർ വാക്‌സിൻ എടുക്കുക എന്നതിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വത്തിക്കാനിലെ സെന്റ പീറ്റേഴ്സ് ബസലിക്കയിലായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയുടെ പുതുവത്സരാഘോഷം. ചൈന ഫിലിപ്പീൻസ്, സിംഗപ്പൂർ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും വിപുലമായ പരിപാടികളോടെ പുതു വർഷത്തെ വരവേറ്റു. അമേരിക്കയ്ക്ക് സമീപമുള്ള ഹൗലാൻഡ്, ബേക്കർ ദ്വീപുകളിലെ ജനവാസമില്ലാത്ത ദ്വീപുകളാണ് അവസാനം 2022നെ വരവേൽക്കുന്നത്.
ഇന്ത്യൻ സമയം ജനുവരി 1ന് വൈകുന്നേരം 5.30നാണ് ഇവിടങ്ങളിൽ 2022 പിറക്കുന്നത്. കൂടിച്ചേരലുകൾക്കും ആഘോഷങ്ങൾക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവർഷത്തെ വരവേൽക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ