വാഷിങ്ടൺ: പാൻഡമിക് ആരംഭിച്ചതിനുശേഷം ലോകരാഷ്ട്രങ്ങളിൽ റിപ്പോർട്ട് ചെയ്ത ഏകദിന കോവിഡ് കേസ്സുകൾ മറികടന്ന് ഡിസംബർ 30 വ്യാഴാഴ്ച യു.എസ്സിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടതു ആറു മില്യൻ! സെന്റേഴ്സ് ഫോർഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യാഴാഴ്ച ഔദ്യോഗികമായി പുറത്തുവിട്ടതാണ് പുതിയ വിവരങ്ങൾ.

കൺക്റ്റികട്ട്, ഡലവയർ, ഫ്ളോറിഡാ, ഇല്ലിനോയ്, ന്യൂജേഴ്സി, ന്യൂയോർക്ക്, പെൻസിൽവാനിയ, വാഷിങ്ടൺ ഡി.സി. തുടങ്ങി 15 സംസ്ഥാനങ്ങളിൽ ഏകദിന കോവിഡ് കേസ്സുകൾ പുതിയ റിക്കോർഡിലേക്കെത്തിയിരിക്കുകയാണ്.

കോവിഡ് 19 കേസ്സുകൾ വർദ്ധിക്കുന്നതോടൊപ്പം ഓമിക്രോൺ വേരിയന്റിന്റെ വ്യാപനവും ശക്തി പ്രാപിക്കുന്നതായും, ഓരോ സെക്കന്റിലും മൂന്ന് അമേരിക്കക്കാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നുണ്ടെന്നും ഡി.സി.സി.യുടെ ഡാറ്റാ ചൂണ്ടികാണിക്കുന്നു.

ന്യൂയോർക്കിൽ ബുധനാഴ്ചയേക്കാൾ വ്യാഴാഴ്ച 11 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്.

അതുപോലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വൻ വർദ്ധന. വ്യാഴാഴ്ച വരെ രാജ്യത്താകമാനം 81000 കോവിഡ് രോഗികളെ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഡിസി.സി.യുടെ റിപ്പോർട്ടനുസരിച്ചു അടുത്ത മൂന്നാഴ്ചകൾക്കുള്ളിൽ 42,000 പേർ മരിക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്. ക്രിസ്മസ്, പുതുവർഷം ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്