- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ന്യൂസൗത്ത് വെയിൽസിലെ ആരോഗ്യ പ്രവർത്തകർക്ക് ഇനി ഐസോലേഷൻ ഇല്ല; ഗുരുതരാവസ്ഥയിലുള്ളവർക്ക് ജോലിയിൽ നിന്ന് മാറി നില്ക്കാം; ഓമിക്രോൺ വ്യാപകമായതോടെ നിയമങ്ങളിൽ പൊളിച്ചേഴുത്ത്
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഓമിക്രോൺ കേസുകൾക്കിടയിൽ ന്യൂസൗത്ത് വെയ്ൽസ് ഐസൊലേഷൻ നിയമങ്ങളിൽ മാറ്റം വരുത്തി.സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനത്തെ നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രോഗലക്ഷണങ്ങളില്ലാത്ത അടുത്ത സമ്പർക്കം പുലർത്തുന്നവരാണെങ്കിൽ ആരോഗ്യ പ്രവർത്തകർക്ക് ഐസൊലേഷൻ ഇളവ് നല്കിയത്.
മാത്രമല്ലകേസുകളുടെ എണ്ണം വർദ്ധിക്കുന്നത് ആയിരക്കണക്കിന് ആളുകളെ ഐസോലേഷനിലേക്ക് പോകുന്നതും തടയാൻ കഴിയും.കോവിഡ് രോഗിയുമായി അടുത്ത സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിലും ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ഐസൊലേഷനിൽ പോയാൽ മതിയെന്നാണ് ആരോഗ്യമന്ത്രി ജീവനക്കാർക്ക് നൽകുന്ന ഉപദേശം.
ലക്ഷണമില്ലെങ്കിൽ ഐസൊലേഷൻ ഒഴിവാക്കണം. ഓരോ ആരോഗ്യപ്രവർത്തകരുടേയും സേവനം അടിയന്തരമായ അവസ്ഥയിലാണ് രാജ്യം. ഈ സമയം ഐസൊലേഷനിൽ ജീവനക്കാർ പോയാൽ മറ്റ് ജോലി ചെയ്യുന്നവർക്ക് അമിത ജോലി ഭാരം ഉണ്ടാകും. അതിനാൽ ഐസൊലേഷൻ നിയമങ്ങളിൽ മാറ്റമുണ്ടാക്കുകയാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.