ന്ധനവില വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഇലക്ട്രിസിറ്റി ബില്ലിലും വർദ്ധനവ് വരുമെന്ന് ഉറപ്പായി. അടുത്ത പാദത്തിലെ വൈദ്യുതി നിരക്ക് 5.6 ശതമാനം വർധിപ്പിച്ചുകൊണ്ട് മിക്ക വീടുകളിലും കുറഞ്ഞത് അടുത്ത മൂന്ന് മാസത്തേക്കെങ്കിലും ഉയർന്ന വൈദ്യുതി ബില്ലുകൾ ലഭിക്കുമെന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

ചരക്ക് സേവന നികുതി ഒഴികെ ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലെ വൈദ്യുതി നിരക്ക് കിലോവാട്ട് മണിക്കൂറിന് (kWh) 25.44 സെന്റായിരിക്കുമെന്ന് ഗ്രിഡ് ഓപ്പറേറ്റർ എസ്‌പി ഗ്രൂപ്പ് വ്യാഴാഴ്ച (ഡിസം 30) അറിയിച്ചു. നിലവിൽ ഒരു kWh-ന് 24.11 സെന്റ് എന്ന നിരക്കിൽ നിന്നാണ് ഉയർന്നിരിക്കുന്നത്.അതായത് നാല് മുറികളുള്ള ഹൗസിങ് ബോർഡ് ഫ്‌ളാറ്റിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് - സാധാരണയായി ഒരു മാസം ഏകദേശം 354 kWh വൈദ്യുതി ആണ് ഉപയോഗിക്കുന്നു - അവരുടെ ശരാശരി പ്രതിമാസ വൈദ്യുതി ബിൽ 4.70 ഡോളർ വരെ വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

ആഗോള ഇന്ധനക്ഷാമം കഴിഞ്ഞ ഏതാനും മാസങ്ങളായി വൈദ്യുതിയുടെ വില വർധിപ്പിച്ചിരിക്കുകയാണ്. അതേസമയം തന്നെ വരുന്ന പാദത്തിൽ വീടുകൾക്കുള്ള ഗ്യാസ് താരിഫുകളും വർധിക്കും.6.1 ശതമാനം വർദ്ധനയോടെ അവർ കിലോവാട്ടിന് 1.17 സെന്റ് വർദ്ധിക്കുമെന്ന് പൈപ്പ് ടൗൺ ഗ്യാസിന്റെ നിർമ്മാതാവും റീട്ടെയിലറുമായ സിറ്റി എനർജി പറഞ്ഞു.ജിഎസ്ടി ഒഴികെയുള്ള നിരക്ക് ശനിയാഴ്ച മുതൽ മാർച്ച് 31 വരെ കിലോവാട്ടിന് 19.04 സെന്റിൽ നിന്ന് 20.21 സെന്റായി ഉയരും.