മിക്രോൺ വ്യാപനം കൂടുതലായതോടെ പ്രവിശ്യകൾ കർശന നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. മാത്രമല്ല ഐസോലേഷൻ നിയമങ്ങളിലും മാറ്റം വരുത്താനും പല പ്രവിശ്യകളും തീരുമാനിച്ചിട്ടുണ്ട്. വാക്‌സിൻ സ്വീകരിച്ചവർക്കുള്ള ഐസോലേഷൻ അഞ്ച് ദിവസമാക്കി ചുരുക്കിയിരിക്കുകയാണ് ആൽബർട്ടയും ബ്രിട്ടീഷ് കൊളംബിയും.

ഓമിക്രോൺ വേരിയന്റുമായി ബന്ധപ്പെട്ട കേസുകളുടെ വർദ്ധനവാണ് നിയമത്തിൽ മാറ്റം വരുത്താൻ കാരണം. വാക്സിനേഷൻ എടുക്കാത്ത വൈറസ് ബാധിതരായ ആളുകൾ 10 ദിവസത്തേക്ക് സ്വയം ഐസൊലേറ്റ് ചെയ്യേണ്ടതുണ്ട്.മാറ്റങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.മുമ്പ്, പൂർണ്ണമായി പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തവർ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും സ്വയം ഐസൊലേറ്റ് ചെയ്യേണമായിരുന്നു.

കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ പ്രവിശ്യയായ ക്യൂബെക്കിൽ വെള്ളിയാഴ്ച 16,461 പുതിയ കൊറോണ വൈറസ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ക്യൂബെക്ക് സർക്കാർ രാത്രികാല കർഫ്യൂ നടപ്പാക്കിയിട്ടുണ്ട്. റെസ്റ്റോറന്റുകൾ ടേക്ക്ഔട്ട് അല്ലെങ്കിൽ ഡെലിവറി സേവനം നൽകുന്നതിന് പരിമിതപ്പെടുത്തും, അതേസമയം മിക്ക ഇൻഡോർ സ്വകാര്യ സമ്മേളനങ്ങളും നിരോധിച്ചിരിക്കുന്നു. ജിമ്മുകളും ബാറുകളും മറ്റ് വിനോദ കേന്ദ്രങ്ങളും കഴിഞ്ഞ ആഴ്ച ആദ്യം മുതൽ അടച്ചിട്ടിരിക്കുകയാണ്.

കൂടാതെ, ക്യൂബെക്കിൽ ഉടനീളമുള്ള എല്ലാ സ്‌കൂളുകളുകളും കുറഞ്ഞത് ജനുവരി 17 വരെ ക്ലാസുകൾക്കായി വീണ്ടും തുറക്കില്ല. ശവസംസ്‌കാര ചടങ്ങുകൾ നടത്തുന്നതിന് അല്ലാതെ ആരാധനാലയങ്ങൾ തുറക്കാൻ കഴിയില്ല,