ഹൂസ്റ്റൺ : ഇന്റർനാഷനൽ പ്രയർ ലൈൻ ജനു 4ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ പുതുവത്സര സന്ദേശം നൽകുന്നു

.വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്ന ഇന്റർ നാഷണൽ പ്രയർ ലൈൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോർക്ക് ടൈം) രാത്രി ഒന്പതിനാണ് ആരംഭിക്കുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. ജനു 4നു ചൊവ്വാഴ്ചയിലെ പ്രയർ ലൈനിൽ സന്ദേശം നൽകുന്ന ഫിലക്‌സിനോസ് തിരുമേനിയുടെ പ്രഭാഷണം കേൾക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821 എന്ന ഫോൺ നമ്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോൺ നമ്പറുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ടി.എ. മാത്യു (ഹൂസ്റ്റൺ) 713 436 2207 ,സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602.