സൽമാബാദ് : ഐ വൈ സി സി ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് പുൽക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം രഞ്ജിത്ത് കുരുവിളക്ക് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനം കെ.സി.എ ബഹ്റൈനും, മൂന്നാം സ്ഥാനം റിതു ജൈസനും ലഭിച്ചു.

വിധി നിർണ്ണയത്തിനു അനീഷ് എബ്രഹാം, ബിൻസൻ എന്നിവർ നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനദാനം ഐ വൈ സി സി ബഹറിന്റെ പരിപാടിയിൽ വെച്ച് വിതരണം ചെയ്യുമെന്ന് ഏരിയ പ്രസിഡന്റ് മഹേഷ് ടി മാത്യു, പ്രോഗ്രാം കൺവീനർ രാജൻബാബു എന്നിവർ അറിയിച്ചു.