- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിയാനയിലെ ക്വാറിയിൽ ദുരന്തത്തിൽ നാല് മരണം, നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങി; രക്ഷപ്രവർത്തനം തുടരുന്നു
ചണ്ഡിഗഡ്: ഹരിയാനയിലെ ബിവാനി ജില്ലയിൽ ഖനന പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചലിൽ നാല് മരണം സ്ഥിരീകരിച്ചു. ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജാണ് ക്വാറി ദുരന്തത്തിൽ നാലുപേർ മരിച്ചെന്ന് വ്യക്തമാക്കിയത്. 15 മുതൽ 20 ലേറെ പേർ മണ്ണിനടിയിൽ കുടങ്ങികിടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടരുന്നു.
തോഷാം ബ്ലോക്കിലെ ഡാംഡം ഖനനപ്രദേശത്തെ മണൽ എടുക്കുന്ന ക്വാറിയിലാണ് മണ്ണിടിച്ചൽ സംഭവിച്ചത്. രക്ഷപ്രവർത്തനം ഊർജിതമാക്കിയെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. ക്വാറി ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തിയ ഹരിയാന മുഖ്യമന്ത്രി മനോഹർ ഖട്ടാർ രക്ഷപ്രവർത്തനം ഊർജിതമാണെന്ന് ട്വീറ്റ് ചെയ്തു.
ഒരു ജോലി സ്ഥലത്ത് നിന്നും മറ്റൊരു ജോലി സ്ഥലത്തേക്ക് നീങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് ദേശീയ ഏജൻസി നൽകുന്ന സൂചന. പരിക്കേറ്റവരുടെ എണ്ണം കൃത്യമായി ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നാണ് ഹരിയാന കൃഷിമന്ത്രി ജെപി ദലാൽ പറഞ്ഞത്. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരുമെന്ന് അദ്ദേഹം വിശദീകരിച്ചു. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആശുപത്രികളിൽ എത്തിച്ചെന്നും മന്ത്രി അറിയിച്ചു.
അതേ സമയം വലിയതോതിലുള്ള ഖനന പ്രവർത്തനങ്ങളാണ് ഡാഡം മേഖലയിൽ നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ട് മാസത്തോളം ദേശീയ ഗ്രീൻ ട്രിബ്യൂണൽ ഏർപ്പെടുത്തിയ ഖനന നിരോധനം പിൻവലിച്ചത്. അതിനെ തുടർന്ന് മേഖലയിൽ വെള്ളിയാഴ്ചയാണ് ഖനന പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചത്. അതിനിടെ എത്തിയ ദുരന്തം നാടിനെയാകെ ഞെട്ടിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്