- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നുവർഷം മുമ്പ് മുല്ലപ്പള്ളിക്ക് പകരം എന്നെ അദ്ധ്യക്ഷൻ ആക്കിയിരുന്നുവെങ്കിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മറ്റൊന്ന് ആകുമായിരുന്നു; പ്രവർത്തകരുടെ മനസ്സിനകത്ത് സ്വാധീനം ചെലുത്താനും, ചലിപ്പിക്കാനും സാധിക്കുന്നതാണ് നേതൃത്വം എന്ന് പറയുന്നത്: തുറന്നടിച്ച് കെ.സുധാകരൻ
കൊച്ചി: മുല്ലപ്പള്ളി രാമചന്ദ്രനു പകരം തന്നെ അധ്യക്ഷൻ ആക്കിയിരുന്നുവെങ്കിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മറ്റൊന്നാകുമായിരുന്നെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പ്രവർത്തകരിൽ ആവേശമുണ്ടാക്കാൻ കഴിയുന്നവരായിരിക്കണം പാർട്ടിയുടെ നേതൃത്വത്തിൽ ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ന്യൂസ് മേക്കർ പരിപാടിയിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്.
വാക്കുകൾ ഇങ്ങനെ
കെ.സുധാകരൻ: മുല്ലപ്പള്ളി വന്ന സാഹചര്യത്തിൽ എന്റെ കൈയിലേക്ക് ഇത് കിട്ടിയിരുന്നെങ്കിൽ, കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം ഇതല്ല എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു. മാറാം..മാറ്റാനുള്ള സമയവും സാവകാശവും ഒന്നും നമ്മുടെ മുന്നിലില്ല.
അയപ്പദാസ്: അത് താങ്കളുടെ കോൺഫിഡൻസാണ്..അപ്പോഴും മുല്ലപ്പള്ളി രാമചന്ദ്രനെ പോലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആൾക്ക്....അത് അദ്ദേഹത്തിന് അത് എന്തുകൊണ്ടാണ് പറ്റാതെ പോയത്? ആ കാലഘട്ടത്തിൽ ഏൽപ്പിക്കപ്പെടേണ്ട നേതൃത്വം അദ്ദേഹമല്ല എന്ന് താങ്കൾ വിശ്വസിക്കുന്നു..
കെ.സുധാകരൻ: പ്രവർത്തകരുടെ മനസ്സിനകത്ത് സ്വാധീനം ചെലുത്താനും, ചലിപ്പിക്കാനും സാധിക്കുന്നതാണ് നേതൃത്വം എന്ന് പറയുന്നത്. അത് ആവുന്നവർക്കാവും അല്ലാത്തവർക്ക് ആകില്ല...അത്രേയുള്ളു. ഞാനൊരു കഴിവ് കേടായിട്ടോ എന്നൊന്നും പറയുന്നില്ല..എല്ലാവരും ഒരുപോലെ ഒന്നും ആവണമെന്നില്ല.
അയപ്പദാസ്: അന്ന് ഹൈക്കമാർഡ് എടുത്ത തീരുമാനം തെറ്റിയെന്നാണോ താങ്കളുടെ വ്യക്തിപരമായ അഭിപ്രായം?
കെ.സുധാകരൻ: ഞാൻ തെറ്റി എന്നൊന്നും പറയുന്നില്ല..എന്റെ നിർഭാഗ്യത്തിന് കിട്ടിയിട്ടില്ല..അത്രേയ ഞാൻ പറയുന്നുള്ളു.
2018 സെപ്റ്റംബറിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സിസിയുടെ പുതിയ അദ്ധ്യക്ഷനായത്. കെ.പി.സിസിയുടെ തലപ്പത്ത് സമഗ്രമായ അഴിച്ച് പണിക്കാണ് എ.ഐ.സി.സി അന്ന് തയ്യാറായത്. വി എം.സുധീരൻ ഒഴിഞ്ഞതിനെ തുടർന്ന് എം.എം.ഹസൻ താൽക്കാലിക ചുമതല വഹിച്ച കെപിസിസി അദ്ധ്യക്ഷ പദവിയിലേയ്ക്കാണ് അന്ന് മുല്ലപ്പള്ളി എത്തിയത്. മൂന്ന് വർക്കിങ്ങ് പ്രസിഡന്റുമാരേയും ഹൈക്കമാന്റ് നിയോഗിച്ചിരുന്നു. കെ.സുധാകരൻ അദ്ധ്യക്ഷ പദവിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് നറുക്ക് വീണില്ല.
പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവിയെ തുടർന്നാണ് സുധാകരൻ കെപിസിസി തലപ്പത്തെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ