റിയാദ്: കോവിഡ് മുൻകരുതൽ നടപടികളും മാനദണ്ഡങ്ങളും പാലിക്കാത്തവർക്ക് വൻതുക പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. മാസ്‌ക് ധരിക്കാത്തവർക്ക് 1,000 റിയാലാണ് പിഴ ചുമത്തുക.

നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. പരമാവധി 100,000 റിയാൽ വരെ (20 ലക്ഷത്തോളം ഇന്ത്യൻ രൂപ) പിഴ ചുമത്തിയേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലവും സൗദിയിൽ കർശനമാക്കിയിരുന്നു. 2021 ഡിസംബർ 30 മുതൽ രാജ്യത്ത് തുറസായ സ്ഥലങ്ങളിലും കെട്ടിടങ്ങൾക്കുള്ളിലുമെല്ലാം ഒരുപോലെ മാസ്‌കും സാമൂഹിക അകലവും നിർബന്ധമാക്കിയിട്ടുണ്ട്.