.ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയാകുന്നു. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമായ റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. ഡിസംബർ 29ന് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഖദീജ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയച്ചടങ്ങുകൾ നടന്നത്. ഖദീജയുടെ ജന്മദിനവും ഡിസംബർ 29നായിരുന്നു.

ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആർ റഹ്മാൻ സൈറാ ബാനു ദമ്പതികൾക്ക്. ഗായിക കൂടിയാണ് ഖദീജ. എന്തിരൻ എന്ന രജനികാന്ത് ചിത്രത്തിൽ റഹ്മാന്റെ സം?ഗീത്തതിൽ പുതിയ മനിതാ എന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്.

 
 
 
View this post on Instagram

A post shared by 786 Khatija Rahman (@khatija.rahman)

ബുർഖ ധരിച്ച് മാത്രം പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഖദീജ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. എ.ആർ. റഹ്മാന്റെ മകളെ കാണുമ്പോൾ തനിക്ക് വീർപ്പുമുട്ടൽ തോന്നുന്നുവെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്റെ പരാമർശം വലിയ വിവാദമായിരുന്നു.

അതേ സമയം തസ്ലീമയ്ക്ക് മറുപടിയുമായി ഖദീജയും രംഗത്തെത്തിയിരുന്നു. ഈ രാജ്യത്ത് എന്തെല്ലാം പ്രശ്നങ്ങൾ നടക്കുന്നു, എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ ചർച്ചയെന്ന് അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദുർബലയാകുകയോ ജീവിതത്തിൽ എടുത്ത തിരഞ്ഞെടുപ്പുകളിൽ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന കാര്യങ്ങളിൽ സന്തുഷ്ടയാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും ഖദീജ വ്യക്തമാക്കിയിരുന്നു.