- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അധികാരമേറ്റെടുത്ത് രണ്ടാംദിനം ന്യൂയോർക്ക് മേയർ സൈക്കിളിൽ ഓഫീസിലേക്ക്; വ്യത്യസ്ഥനായി എറിക് ആഡംസ്
ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിൽ തിരക്കുപിടിച്ച വാഹന ഗതാഗതങ്ങൾക്കിടയിൽ റോഡിന്റെ പ്രത്യേക ഭാഗത്ത് അടയാളപ്പെടുത്തിയിരിക്കുന്ന ബൈസൈക്കിൾ പാതയിലൂടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ന്യൂയോർക്ക് മേയറുടെ യാത്ര ചരിത്ര സംഭവമായി.
സെക്യൂരിറ്റികളുടെ അകമ്പടിയോടുകൂടി മാത്രം സഞ്ചരിച്ചിരുന്ന മുൻ മേയർമാരിൽ നിന്നും തികച്ചും വ്യത്യസ്ഥനായി മേയറായി സത്യപ്രതിജ്ഞ ചെയ്തതിന്റെ രണ്ടാംദിനം (ജനുവരി 2 ഞായറാഴ്ച) രാവിലെ എറിക് ആഡംസ് ഓഫീസിലെത്തിയത് ചുവന്ന ഹെൽമെറ്റ്, ചുവന്ന ടൈ, ബ്ലൂ സ്യൂട്ട് എന്നിവ ധരിച്ചാണ് എത്തിയത്. മേയർ തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്.
ന്യൂയോർക്ക് സിറ്റിയിൽ നിന്നു മൂന്നു മൈൽ ദൂരമുള്ള സുരക്ഷിത ബൈക്ക് ലൈൻ നിർമ്മിക്കുമെന്നും, ഇനി നിങ്ങൾ കാണുന്ന മേയർ ബൈക്കിലൂടെ യാത്ര ചെയ്യുന്നതും, സ്വന്തം വസ്ത്രം കഴുകി വൃത്തിയാക്കുന്നതും, സൂപ്പർ മാർക്കറ്റിലെ സന്ദർശകനായും, ട്രെയിൻ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകളിലും ആയിരിക്കുമെന്നും തെരഞ്ഞെടുപ്പിനു മുമ്പു തന്നെ മേയർ വാഗ്ദാനം ചെയ്തിരുന്നു. അധികാരം ഏറ്റെടുത്ത ആദ്യദിനം (ജനുവരി ഒന്നിന്) സബ് വെ ട്രെയിൻ സ്റ്റേഷനിൽ മൂന്നു പേർ തമ്മിൽ അടിപിടികൂടുന്നതു കണ്ടപ്പോൾ വിവരം 911-ൽ വിളിച്ച് അറിയിച്ചതും പുതിയ മേയർ തന്നെ ആയിരുന്നു. ഇത് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ന്യൂയോർക്ക് സിറ്റിയിൽ പുതിയ ഭരണപരിഷ്‌കാരങ്ങൾ നടത്തുന്നതിന് മുൻഗണന നൽകുമെന്ന് മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.