- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിൽ കോവിഡ് കേസുകൾ ഒരു കോടി കടന്നു; ആറ് വയസിന് മുകളിൽ പ്രായമുള്ളവർ പൊതുഗതാഗതത്തിൽ മാസ്‌ക് ധരിക്കാൻ നിർദ്ദേശം
പാരിസ്: ഫ്രാൻസിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം ഒരു കോടി പിന്നിട്ടു. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ മാസ്‌ക് ഉപയോഗം വീണ്ടും നിർബന്ധമാക്കിയിട്ടുണ്ട്. പൊതുഗതാഗതത്തിൽ ആറ് വയസിന് മുകളിൽ ഉള്ളവരെല്ലാം മാസ്‌ക് ധരിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,19,126 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാംദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ പൊതുസ്ഥലങ്ങളിൽ കുട്ടികൾക്ക് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.മുമ്പ് 11 വയസ്സ് മുതൽ മാസ്‌ക് നിർബന്ധമായിരുന്നു, എന്നാൽ ഒമിക്റോൺ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം കണക്കിലെടുത്ത് പാരീസ് നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്.തിങ്കളാഴ്ച മുതൽ ജനുവരി 23 വരെ ഹൈ-സ്പീഡ് ടിജിവി, ഇന്റർ-സിറ്റി സർവീസുകളിൽ റെസ്റ്റോറന്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് പൂർണമായി വാക്‌സിൻ എടുത്തവർക്ക് നിരീക്ഷണ കാലയളവ് കുറച്ചു. തിങ്കളാഴ്ച മുതൽ ഏഴു ദിവസമായിരിക്കും ക്വാറന്റീൻ. ബാക്കിയുള്ളവർക്ക് പത്ത് ദിവസമാണ്. വരാനിരിക്കുന്ന ആഴ്ചകൾ ഏറെ നിർണായകമാണെന്നും പുതിയ നിയന്ത്രണങ്ങൾ താൽക്കാലികമായി നടപ്പാക്കില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞു.