രാജ്യത്തെ എല്ലാവർക്കും സൗജന്യ റാപ്പിഡ് ടെസ്റ്റ് എന്ന പദ്ധതി നടപ്പാക്കുന്ന കാര്യം നടപ്പിലാകില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. കോവിഡ് കേസുകൾ ഗണ്യമായി ഉയരുന്നതിനാൽ എല്ലാ കാര്യങ്ങളും സൗജന്യമായി നല്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

ടെസ്റ്റിങ് സെന്ററുകളിൽ റാപ്പിഡ് പരിശോധനകൾ സൗജന്യമാണ്, എന്നാൽ ഫാർമസികളിലും സൂപ്പർമാർക്കറ്റുകളിലും ഒരു സ്വാബിന് കുറഞ്ഞത് 10 ഡോളർചെലവാകും, വിതരണക്കുറവ് കാരണം സ്റ്റോക്ക് കുറവായതും പ്രശ്‌നമായി തീർന്നിരിക്കുകയാണ്.

രാജ്യത്തെ സോഷ്യൽ സർവീസ് ഗ്രൂപ്പുകളും യൂണിയനുകളും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് അവ സൗജന്യമായി നൽകുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. കൂടാതെ തൊഴിലുടമ ഗ്രൂപ്പുകൾ തൊഴിലാളികൾക്ക് സബ്സിഡി നൽകണമെന്ന് ആഗ്രഹിക്കുന്നു.

കഴിഞ്ഞ ആഴ്ച ദേശീയ കാബിനറ്റ് അംഗീകരിച്ച സ്‌കീമിന് കീഴിൽ, അടുത്ത കോൺടാക്റ്റുകൾക്കും രോഗലക്ഷണമുള്ള ആളുകൾക്കും ഉൾപ്പെടെ ചില സാഹചര്യങ്ങളിൽ ടെസ്റ്റിങ് സൗകര്യങ്ങളിലൂടെ നൽകുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളുടെ ചെലവ് ഫെഡറൽ ഗവൺമെന്റ് നല്കും. എന്നിരുന്നാലും, വിശാലമായ കമ്മ്യൂണിറ്റിക്ക് സൗജന്യ ടെസ്റ്റുകൾ കൈമാറാനുള്ള സംസ്ഥാന പദ്ധതികൾ കരാറിൽ ഒഴിവാക്കി.