നുവരി 4 മുതൽ അയർലണ്ടിലെ മദ്യത്തിന്റെ വില മാറുകയാണ്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ അവരുടെ പ്രിയപ്പെട്ട പാനീയങ്ങൾക്കായി കൂടുതൽ പണം കൊടുക്കേണ്ടി വരും.എല്ലാ കടകളിലും നാളെ മുതൽ വർദ്ധനവ് നിലവിൽ വരും. അതിനർത്ഥം മദ്യം ഉൽപ്പന്നങ്ങൾ നിശ്ചിത മിനിമം വിലയിൽ കുറവ് വിൽക്കാൻ അനുവദിക്കില്ല എന്നാണ്.

മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടികളിൽ ഒന്നാണ് വിലയിലെ മാറ്റവും. കുറഞ്ഞ വിലയ്ക്കുള്ള മദ്യം വാങ്ങി അപകടകരമായ രീതിയിൽ മദ്യം ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് വില പുനർനിർണ്ണയിച്ചതിലൂടെ സർക്കാർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

പുതിയ വിലനിലവാരം അനുസരിച്ച് ഒരു ബോട്ടിൽ വൈൻ ഒരു കാരണവശാലും 7.40 യൂറോയിൽ കുറച്ച് വിൽക്കാൻ പാടില്ല. ഒരു ക്യാൻ ബീയർ 1.70 യൂറോയിലും കുറച്ച് വിൽക്കരുത്. ജൻ, വോഡ്ക എന്നിവ 40 ശതമാനം ആൽക്കഹോൾ അടങ്ങുന്നതാണെങ്കിൽ 20.70 യൂറോയിൽ കുറച്ച് വിൽക്കരുത്. 700 മില്ലിയുടെ വിസ്‌കിയുടെ കുറഞ്ഞ വില 22 യൂറോയാണ്.

മദ്യത്തിന്റെ പുതിയ നിരക്ക് സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് പൊതു ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. കുറഞ്ഞ വരുമാനക്കാർക്ക് ഇത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം പറയുമ്പോൾ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് അഭിപ്രായക്കാരും ഉണ്ട്.

എച്ച്എസ്ഇയുടെ കണക്കനുസരിച്ച്, 2019-ലെ ഗവേഷണങ്ങൾ കാണിക്കുന്നത്, അയർലണ്ടിൽ ശരാശരി 15 വയസും അതിൽ കൂടുതലുമുള്ള ഓരോ വ്യക്തിയും പ്രതിവർഷം 10.8 ലിറ്റർ ശുദ്ധമായ മദ്യം കഴിക്കുന്നു എന്നാണ്.