ദോഹ:കൾച്ചറൽ ഫോറം സംഘടിപ്പിച്ച അസീം ടെക്‌നോളജി അന്തർജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കോഴിക്കോടും വനിതാ വിഭാഗത്തിൽ എറണാകുളവും ചാമ്പ്യന്മാരായി. രണ്ടു ദിവസങ്ങളിലായി അബൂ ഹമൂറിലെ ഫലസ്തീൻ സ്‌കൂൾ ഇൻഡോർ കോർട്ടിൽ നടന്ന ടൂർണ്ണമെന്റിൽ പുരുഷ വിഭാഗത്തിൽ കൊല്ലം റണ്ണേഴ്‌സ് അപ്പും മലപ്പുറം ഏറണാകുളം ടീമുകൾ മൂന്നാം സ്ഥാനക്കാരുമായി. വനിതാ വിഭാഗത്തിൽ കോഴിക്കോടാണ് റണ്ണറപ്പ്. കണ്ണൂരും കോട്ടയവും മൂന്നാം സ്ഥാനം പങ്കിട്ടു. കോഴിക്കോടിനു വേണ്ടി ഹബീബുറഹ്‌മാനും അൻഷിഫും കൊല്ലത്തിനു വേണ്ടി അരുൺ ലാൽ ശിവൻ കുട്ടിയും പ്രദീപ് ശിവൻ പിള്ളയുമാണ് കളത്തിലിറങ്ങിയത്. വനിതാ വിഭാഗം ഫൈനലിൽ എറണാകുളത്തിനായി സുൽത്താന അലിയാരും ഷഹാന അബ്ദുൽ ഖാദറും കോഴിക്കോടിനായി ദീപ്തി രഞ്ജിത്തും അഞ്ജു നിഷിനും റാക്കറ്റേന്തി.

ബാഡ്മിന്റൺ ടൂർണമെന്റ് സമാപന ചടങ്ങ് കൾച്ചറൽ ഫോറം പ്രസിഡന്റ് മുനീഷ് എ സി ഉദ്ഘാടനം ചെയ്തു .

ജേതാക്കൾക്കുള്ള ട്രോഫികൾ ഐ.സി.സി പ്രസിഡണ്ട് പി.എൻ ബാബുരാജൻ ഐ.സി.ബി.എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാൻ എന്നിവർ വിതരണം ചെയ്തു. ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡണ്ട് ഷജി വലിയകത്ത്, സെക്രട്ടറി സഫീർ റഹ്‌മാൻ, കെയർ & ക്യൂർ എം.ഡി ഇ.പി. അബ്ദുറഹ്‌മാൻ, കൾച്ചറൽ ഫോറം സ്റ്റേറ്റ് പ്രസിഡണ്ട് എ.സി മുനീഷ്, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി, സജ്‌ന സാക്കി, ജനറൽ സെക്രട്ടറി മജീദ് അലി, ഐ.സി.സി മാനേജിങ് കമ്മറ്റിയംഗം അനീഷ് മാത്യു, എനർട്ടെക്ക് പ്രതിനിധി ജീഷാൻ അൽ ഹൈകി എം.ഡി അസ്ഗറലി, ഫെസ്റ്റിവൽ ലിമോസിൻ എം.ഡി ഷാഹിദ്, ഓട്ടോ ഫാസ്റ്റ് ട്രാക്ക് ഡയറക്ടർ ഷിയാസ് കൊട്ടാരം, കൾച്ചറൽ ഫോറം അഡൈ്വസറി ബോർഡ് വൈസ് ചെയർമാൻ ശശിധര പണിക്കർ, അഡൈ്വസറി ബോർഡ് അംഗം സുഹൈൽ ശാന്തപുരം, സ്പോർട്സ് വിങ് സെക്രട്ടറി സഞ്ജയ് ചെറിയാൻ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് കൾച്ചറൽ ഫോറം സംഘടിപ്പിച്ച വിവിധ മത്സര പരിപാടികളുടെ വിജയികൾക്കുള്ള ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു. പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റും മീഡിയവൺ ഖത്തർ ബ്യൂറോ ചീഫുമായ പി.സി സൈഫുദ്ദീന് കൾച്ചറൽ ഫോറത്തിന്റെ മൊമെന്റോ പ്രസിഡന്റ് എ.സി മുനീഷ് കൈമാറി.

കൾച്ചറൽ ഫോറം സ്റ്റേറ്റ് ട്രഷറർ അബ്ദുൽ ഗഫൂർ എ ആർ സെക്രട്ടറിമാരായ അഹമ്മദ് ശാഫി, സിദ്ദിഖ് വേങ്ങര സ്പോർട്സ് വിങ് കൺവീനർ അനസ് ജമാൽ സ്റ്റേറ്റ് വർക്കിങ് കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, സാദിഖ് ചെന്നാടൻ, ഷാഹിദ് ഓമശ്ശേരി, ടൂർണ്ണമെന്റ് കൺവീനർ അസീം തിരുവനന്തപുരം തുടങ്ങിയവർ ചേർന്ന് ടീമുകളെ പരിചയപ്പെട്ടു.