- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 
ഓമിക്രോൺ വെറും വൈറൽ പനി മാത്രം; വന്നാൽ നാലഞ്ച് ദിവസത്തിന് ഉള്ളിൽ സുഖം പ്രാപിക്കും; പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്‌നൗ: ഓമിക്രോൺ വൈറൽ പനി മാത്രമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓമിക്രോൺ വന്നാൽ നാല്, അഞ്ച് ദിവസത്തിനുള്ളിൽ പൂർണ സുഖം പ്രാപിക്കും. നിസാരമായ രോഗത്തിന് മാത്രമാണ് കാരണമാകുന്നതെന്നും യോഗി പറഞ്ഞു.
രാജ്യത്തെ കോവിഡ് അധികം വൈകാതെ അവസാനിക്കുമെന്നും യോഗി പറഞ്ഞു. അതേസമയം, ഓമിക്രോൺ വ്യാപനത്തിൽ ലോകരാജ്യങ്ങൾ പലതും നിയന്ത്രണങ്ങൾ കർശനമാക്കവെയാണ് ഒരു കുഴപ്പവുമില്ലെന്ന വിചിത്ര ന്യായവാദവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
Next Story




