- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ പോയ യുവാവിനെ പൊലീസ് ലാത്തിക്ക് എറിഞ്ഞുവീഴ്‌ത്തി മർദിച്ചു; മെഡി. കോളേജിൽ ചികിത്സ തേടിയ യുവാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി
അമ്പലപ്പുഴ: ബൈക്കിൽ പോയ മത്സ്യത്തൊഴിലാളിയായ യുവാവിനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞുവീഴ്‌ത്തി മർദിച്ചതായി പരാതി. പതുവർഷത്തലേന്ന് ബൈക്കിൽ പോകുമ്പോഴാണ് സംഭവം. പരുക്കേറ്റ നീർക്കുന്നം മാടവന തോപ്പിൽ അമൽ ബാബു (29) മെഡി. കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
വണ്ടാനം കിണറുമുക്കിനു സമീപം ബൈക്കിൽ പോകുമ്പോൾ പൊലീസ് കൈകാണിച്ചെങ്കിലും നിർത്തിയില്ലെന്നും തിരികെവരുമ്പോൾ ലാത്തിയെറിഞ്ഞു വീഴ്‌ത്തുകയായിരുന്നുവെന്നും അമൽ ബാബു നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ചതായും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുണ്ട്. അമലിനെ മർദിച്ചിട്ടില്ലെന്നും അമിതവേഗത്തിൽ പോയപ്പോൾ ബൈക്ക് നിയന്ത്രണം തെറ്റി വീണാണു പരുക്കേറ്റതെന്നും പുന്നപ്ര പൊലീസ് പറഞ്ഞു. ഇയാളെ സ്റ്റേഷനിലെത്തിച്ച ശേഷം ജാമ്യത്തിൽ വിട്ടുവെന്നും പറഞ്ഞു.
Next Story