- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്ലീലച്ചുവയോടെ അയാൾ ചോദിച്ച കാര്യങ്ങൾ അസ്വസ്ഥതയുണ്ടാക്കി; അവിടെ ഉണ്ടായിരുന്ന ആരും എന്നെ സഹായിച്ചില്ല: ദുരനുഭവം പങ്കുവെച്ച് സണ്ണി ലിയോണി
അഭിമുഖത്തിനെത്തിയപ്പോൾ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞഅ സണ്ണി ലിയോണി. അഭിമുഖം ചെയ്യാനെത്തിയ ആൾ അശ്ലീല ചുവയോടെ സംസാരിച്ചെന്നും അത് തന്നെ മാനസികമായി തളർത്തി എന്നും താരം പ്രതികരിച്ചു. അയാൾ വളരെ മോശമായി സംസാരിച്ചിട്ടും അപ്പോൾ ആ മുറിയിലുണ്ടായിരുന്ന ആരും തന്നെ അയാളുടെ പെരുമാറ്റത്തെ എതിർത്തില്ലെന്നും ആരും സഹായിച്ചില്ലെന്നും സണ്ണി വെളിപ്പെടുത്തി. ആ അഭിമുഖത്തിനിടെ ഉണ്ടായ കാര്യങ്ങൾ തന്നെ സാരമായി ബാധിച്ചതായും അതുണ്ടാക്കിയ മാനസികാഘാതത്തിൽ നിന്നും പുറത്തു കടക്കാൻ ദീർഘകാലമെടുത്തതായും താരം പറഞ്ഞു.
2016ൽ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തെ കുറിച്ചായിരുന്നു സണ്ണിയുടെ പ്രതികരണം. ഒരു ദേശിയ മാധ്യമം ആയിട്ടു കൂടി കേവലം ഒരു മഞ്ഞപ്പത്രക്കാരനെ പോലെയായിരുന്നു അയാളുടെ രീതികളെന്നും താരം ഓർക്കുന്നു. അഡൽറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഭൂതകാലത്തെ കുറിച്ച് അശ്ലീലച്ചുവയോടെ അയാൾ ചോദിച്ച കാര്യങ്ങൾ തനിക്ക് അസ്വസ്ഥതയുണ്ടാക്കി. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു തനിക്കുണ്ടായ അനുഭവം സണ്ണി വെളിപ്പെടുത്തിയത്.
'എല്ലാതരത്തിലും എന്നെ വേദനിപ്പിക്കുന്ന അനുഭവമായിരുന്നു അത്. എന്നെ കുറിച്ചുള്ള മുൻധാരണയിൽ അപമാനിക്കുന്ന രീതിയിലായിരുന്നു അയാളുടെ ചോദ്യം. അഭിമുഖം നടക്കുന്ന മുറിയിൽ അന്ന് നിരവധി പേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു. എന്നാൽ ആരും തന്നെ എന്നെ അപമാനിക്കുന്ന രീതിയിലുള്ള ആയാളുടെ വാക്കുകളെ ചോദ്യം ചെയ്തില്ല. അത് നിർത്താൻ ആരും ആവശ്യപ്പെട്ടില്ല. ' സണ്ണി ലിയോൺ പറയുന്നു.
'ഒടുവിൽ ഞാൻ അവരോട് ചോദിച്ചു. നിങ്ങളെ ഏതെങ്കിലും രീതിയിൽ ഞാൻ ഉപദ്രവിച്ചിട്ടുണ്ടോ? പിന്നെ എന്തു കൊണ്ടാണ് ഇത് ശരിയല്ലെന്നു നിങ്ങൾക്കു തോന്നാത്തത്? എന്തുകൊണ്ടാണ് നിങ്ങൾ ഇതു തുടരുന്നത്?' സണ്ണി ലിയോൺ ചോദിച്ചു. എന്നാൽ അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയില്ലെന്നും താരം പറഞ്ഞു. തന്റെ പ്രതികരണം ചർച്ചയായതോടെ ബോളിവുഡിൽ പലരും തനിക്കു പിന്തുണ നൽകി എന്നും സണ്ണി ലിയോണി പറഞ്ഞു.