- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
രാജ്യത്തെ പൊതുഗതാഗത നിരക്കുകൾ വർദ്ധിച്ചു;താഴ്ന്ന വരുമാനക്കാരായ യാത്രക്കാർക്കുള്ള വൗച്ചറുകളുടെ വിതരണം ഉടൻ; രണ്ട് ലക്ഷത്തോളം പേർക്ക് ഉപകാരമാകും
ഡിസംബർ 26 മുതൽ രാജ്യത്തെ പൊതുഗതാഗത നിരക്കിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ആളുകളും ബസുകളെയും ട്രെയിനുകളെയും ആശ്രയിക്കുന്നതിനാൽ, പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരായ ആളുകൾ, അവരുടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനെക്കുറിച്ച് ഇതോടെ ആശങ്കയിലാണ്. അതുകൊണ്ട് താഴ്ന്ന വരുമാനക്കാർക്ക് നിരക്ക് വർദ്ധനവ് ബാധിക്കാതിരിക്കാൻ സർക്കാർ വൗച്ചറുകളുടെ രൂപത്തിൽ സഹായം ഒരുക്കിയിട്ടുണ്ട്.
ഏകദേശം 280,000 സിംഗപ്പൂർ കുടുംബങ്ങൾക്ക് ഇതിനകം തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്, അവരുടെ യാത്രാക്കൂലി കാർഡുകൾ ടോപ്പ് അപ്പ് ചെയ്യാൻ അവർക്ക് ഉപയോഗിക്കാനാകും.ഓരോ വൗച്ചറിനും 30 ഡോളർ ആണ് ലഭ്യമാകുക.മൊത്തം 600,000 വൗച്ചറുകൾ ലഭ്യമാകുക. അവ 2023 മാർച്ച് 31-നകം ഉപയോഗിക്കേണ്ടതാണ്.
പ്രതിമാസ വരുമാന പരിധി 1,600ഡോളർ ഉള്ളവർക്കാണ് ഈ അനുകൂല്യം ലഭിക്കുക.വൗച്ചറുകൾക്ക് യോഗ്യത നേടുന്നതിന്, കുടുംബങ്ങൾക്ക് ഒരാൾക്ക് 1,600ഡോളറിൽ കൂടാത്ത പ്രതിമാസ വരുമാനം ഉണ്ടായിരിക്കണം280,000 കുടുംബങ്ങൾക്ക് കത്തുകൾ വഴി ഇക്കാര്യം അറിയിച്ച് കഴിഞ്ഞു,
അർഹതയുള്ളവരും എന്നാൽ ഇതുവരെ വൗച്ചറും ലഭിച്ചിട്ടില്ലാത്തവർക്ക് https://go.gov.sg/ptv എന്ന വിലാസത്തിൽ ജനുവരി 10 മുതൽ ഒക്ടോബർ 31 വരെ അപേക്ഷിക്കാം.ഓൺലൈൻ വഴിയല്ലാതെ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും അധിക സഹായം ആവശ്യമുള്ളവർക്കും അവരുടെ പ്രാദേശിക കമ്മ്യൂണിറ്റി സെന്ററുകളിലേക്കോ കമ്മ്യൂണിറ്റി ക്ലബ്ബുകളിലേക്കോ പോകാം. ഫെബ്രുവരി 14 മുതൽ ഒക്ടോബർ 31 വരെ സഹായം ലഭ്യമാകും.