- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

കണ്ണൂർ :കണ്ണുർ നഗരത്തിൽഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ് കത്തിനശിച്ചു. കണ്ണൂർ കോലത്ത് വയൽ നിന്നും കണ്ണൂർ നഗരത്തിലേക്ക് വരികയായിരുന്ന മായാസ് ബസ്സ് ഓടിക്കൊണ്ടിരിക്കെയാണ് കത്തി നശിച്ചത്. പൊടിക്കുണ്ട് മിൽമയ്ക്ക് അടുത്തുവച്ചായിരുന്നു അപകടം ഗിയർബോക്‌സിൽ നിന്നാണ് തീപടർന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഡ്രൈവർ ഉടൻ തന്നെ നിർത്തി യാത്രക്കാരോട് ഇറങ്ങി ഓടാൻ ആവശ്യപ്പെടുകയായിരുന്നു.യാത്രക്കാർ ഉടൻഇറങ്ങി ഓടിയതിനാൽ ആർക്കും അപകടത്തിൽ പരിക്കില്ല ബസ് പൂർണമായും കത്തി നശിച്ചിട്ടുണ്ട് .
കണ്ണൂരിൽ നിന്നും ഫയർഫോഴ്‌സ് എത്തി തീ അണച്ചു. ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്.തീപ്പിടിത്തത്തെ തുടർന്ന് കണ്ണൂർ -കാസർകോട് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. തൊട്ടടുത്ത കടകളിലേക്കു തീ ആളിപ്പടരാത്തതിനാൽ വൻ ദുരന്ത മൊഴിവായി. അപകടസ്ഥലത്തിന് ഏതാനും ദൂരെയാണ് കണ്ണുർ സെൻട്രൽ ജയിലും റോഡരികിലെ രണ്ടു പെട്രോൾ പമ്പുകളും. കണ്ണുർ നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് പൊടിക്കുണ്ട്.അപകടവിവരമറിഞ്ഞ് നൂറുകണക്കിനാളുകൾ സ്ഥലത്തെത്തിയിരുന്നു. കണ്ണുരിൽ നിന്നും വളപട്ടണത്തു നിന്നും പൊലിസും സ്ഥലത്തെത്തി.

