അയർലണ്ടിലെ സ്‌കൂളുകളും കോളജുകളും ഈ മാസം അവസാനത്തോടെ തുറക്കുമെന്ന് ഗതാഗതമന്ത്രി ഈമൺ റയാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓമിക്രോൺ കാരണമുള്ള കോവിഡ് ബാധ വർദ്ധിക്കുന്നതിനിടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ കാലം അടച്ചിടേണ്ടെന്നാണ് സർക്കാർ തീരുമാനം.

എന്നാൽ നിലവിലെ അവധിക്ക് ശേഷം സ്‌കൂളുകൾ വീണ്ടും തുറക്കുന്ന കാര്യം പുനപരിശോധിക്കണമെന്ന ആവശ്യവുമായി ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തി.അസോസിയേഷൻ ഓഫ് സെക്കന്ററി ടീച്ചേഴ്സ് ഇൻ അയർലണ്ട് ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

നിലവിലെ കോവിഡ് സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ മുൻ കരുതലുകൾ ഇല്ലാതെ സ്‌കൂളുകൾ തുറക്കുന്ന കാര്യം ആലോചിക്കാൻ പോലും സാധിക്കില്ലെന്നാണ് അസോസിയേഷൻ പറയുന്നത്.