നോർത്തേൺ ടെറിട്ടറി അന്തർസംസ്ഥാന യാത്രക്കാർക്കുള്ള പ്രീ-അറൈവൽ പിസിആർ ടെസ്റ്റുകൾ ഒഴിവാക്കി.പ്രദേശത്ത് 75 പുതിയ COVID-19 കേസുകൾ രേഖപ്പെടുത്തിയതോടെയാണ് പരിശോധന റദ്ദാക്കിയത്.ഇതുവരെ, പ്രദേശത്തേക്ക് യാത്ര ചെയ്യുന്ന ഏതൊരാൾക്കും എത്തിച്ചേരുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം നൽകേണ്ടതുണ്ട്.

കോവിഡ് വൈറസ് വ്യാപകമായതോടെ പരിശോധനയ്ക്കായി നീണ്ട ക്യൂവും ഫലം വരാനുള്ള കാലതാമസവും കാരണം പരിശോധന ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.ഇപ്പോൾ, വിമാനത്താവളത്തിലോ അതിർത്തിയിലോ എത്തുമ്പോൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് എടുക്കകയും രണ്ട് മണിക്കൂറിനുള്ളിൽ നെഗറ്റീവ് പരിശോധനയുടെ തെളിവ് കാണിക്കേണ്ടതുമാണ്.

പ്രദേശത്തുടനീളം, 24 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്.