ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സർഗ്ഗ സംഗമം 2021 വൈവിധ്യമാർന്ന കലാ സാഹിത്യ മത്സരങ്ങളാൽ ശ്രദ്ധേയമായി. ബാഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സൽമാൻ ദാരിമി ആനക്കയം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി ഉദ്ഘാടനം ചെയ്തു. SIC നാഷണൽ സെക്രട്ടറി ഉസ്മാൻ എടത്തിൽ, SIC മക്ക പ്രോവിൻസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മുസ്തഫ ഫൈസി ചേരൂർ എന്നിവർ ആശംസകൽ നേർന്നു സംസാരിച്ചു.

ജിദ്ദാ സെൻട്രൽ കമ്മിറ്റിക്കു കീഴിലെ നാല്പതിലധികം വരുന്ന ഏരിയാ കമ്മിറ്റികൾ ഉൾപ്പെടുന്ന ഹിറാ, ഫലസ്തീൻ, ഷറഫിയ, ബലദ് എന്നീ നാലു മേഖലകൾ തമ്മിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത പ്രതിഭകൾ മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, വാർത്താ വായന, അദാൻ, അറബി ഗാനം, സംഘ ഗാനം, മലയാള ഗാനം, ഹിഫ്‌ള്, ഖിറാഅത്ത്, പ്രബന്ധ രചന, പ്രവാസ അനുഭവ കുറിപ്പ്, ചെറുകഥ, കവിത രചന, ന്യൂസ് റിപ്പോർട്ട്, ചിത്ര രചന, കാലിഗ്രഫി തുടങ്ങിയ വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

സ്റ്റേജ് ഇനങ്ങളിൽ വ്യക്തി ഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും നടന്ന മത്സരങ്ങൾ എസ്‌ഐ.സി ദാറുസ്സലാം ഓഡിറ്റോറിയത്തിലും, സ്റ്റേജിതര മത്സരങ്ങൾ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിലുമാണ് നടന്നത്. വിവിധ മേഖലകളെ പ്രതിനിധീകരിച്ചു കലാ സാഹിത്യ മത്സരങ്ങളിൽ അണിനിരന്ന പ്രതിഭകൾക്ക് ഉപഹാരം നൽകി.

ഏറ്റവും കൂടുതൽ പോയിന്റ് നേടി ബലദ് മേഖല ഒന്നാം സ്ഥാനം നേടി. ഷറഫിയ്യ മേഖല രണ്ടാം സ്ഥാനവും ഹിറ മേഖല മൂന്നാം സ്ഥാനവും നേടിഏറവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി മികച്ച പ്രതിഭ പട്ടം ഉമറുൽ ഫാറൂഖ് അരീക്കോട് നേടി.

ഹൈദർ പുളിങ്ങോം, ഉസ്മാൻ എടത്തിൽ , അബൂബക്കർ ദാരിമി, നൗഷാദ് അൻവരി, ഇബ്റാഹീം ഹുദവി, മുഷ്താഖ് മധുവായ്, തൗസീഫ് , മുഹമ്മദ് കല്ലിങ്ങൽ, മജീദ് പുകയൂർ എന്നിവർ വിവിധ മത്സരങ്ങളിൽ വിധി കർത്താക്കളായി.

എസ് ഐ സി മക്ക പ്രോവിൻസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് സൈനുൽ ആബിദീൻ തങ്ങളെ പരിപാടിയിൽ വെച്ചു ഷാൾ അണിയിച്ചു ആദരിച്ചു.

എസ് ഐ സി വർക്കിങ് സെക്രട്ടറി അൻവർ ഫൈസി സ്വാഗതമാശംസിച്ചു. സംഘാടക സമിതി ചെയർമാൻ സയ്യിദ് അൻവർ തങ്ങൾ, കൺവീനർ അൻവർ ഫൈസി, പ്രോഗ്രാം കോർഡിനേറ്റർമാരായ സൽമാൻ ദാരിമി, അബ്ദുൽ ജബ്ബാർ ഹുദവി, സൈനുദ്ധീൻ ഫൈസി എന്നിവർ നേതൃത്വം നൽകി.