- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ പദ്ധതി ആശങ്കൾ അകറ്റാനെന്ന പേരിൽ കേരള മുഖ്യമന്ത്രി പൊതുഖജനാവ് ധൂർത്തടിക്കുന്നത് അപഹാസ്യം: സംസ്ഥാന കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി
തൃപ്പൂണിത്തുറ:കേരള സംസ്ഥാനം നാളിതുവരെ കണ്ടിട്ടില്ലാത്ത തോതിലുള്ള കുടിയിറക്ക് ഭീഷണിക്കും പരിസ്ഥിതി ആഘാതത്തിനും കാരണമാകുന്ന സിൽവർ ലൈൻ റെയിൽ പദ്ധതിയുടെ എല്ലാ നടപടികളും ദുരൂഹമായി ഇപ്പോഴും തുടരുകയാണ്.
എക്‌സിക്യൂട്ടീവ് സമ്മറി എന്നപേരിൽ ലഭ്യമാക്കിയിട്ടുള്ള ഈ പദ്ധതിയുടെ ഒന്നാം ഭാഗം ആരംഭിക്കുന്നത് തന്നെ 1,149-ആം പേജ് മുതലാണ്. പദ്ധതിക്ക് വേണ്ടി ആകെ ആവശ്യമായ ഭൂമി 1,383 ഹെക്റ്റർ എന്ന കണക്കു തന്നെ പിശകാണ്. ഡി പി ആർ പേജ് 85 പ്രകാരം പദ്ധതിക്ക് വേണ്ടി പാതയുടെ സമീപത്തുള്ള 30 മീറ്റർ മരവിപ്പിക്കപെടുമ്പോൾ 1,590 ഹെക്ടർ ഭൂമി പദ്ധതിക്ക് മാത്രമായി ആവശ്യമാണന്നു വ്യക്തമാണ്. ഇത് പരിശോധിക്കുവാൻ ഭൂമിയുടെ യഥാർഥ കണക്കുകൾ പ്രതിപാദിക്കുന്ന രണ്ടാം ഭാഗം ഔദ്യോഗികമായി ലഭ്യവുമല്ല.
പദ്ധതിയുടെ അടങ്കൽ തുക നിശ്ചയ്ക്കപ്പെടുന്നിടത്തു ഏറ്റെടുക്കപ്പെടുന്ന സർക്കാർ ഭൂമിയുടെ വില രേഖപ്പെടുത്തിയിട്ടില്ല (ഡി പി ആർ പേജ് 68). പദ്ധതി ക്കുവേണ്ടി വെട്ടിമുറിക്കപ്പെടുന്ന രണ്ടായിരത്തിൽപ്പരം ഗ്രാമീണ റോഡുകളുടെയും പാലങ്ങളുടെയും വിവരവും, പാതയുടെ ഇരുവശ ങ്ങളിലും നിർമ്മിക്കപ്പെടേണ്ട റോഡുകളുടെയും അനുബന്ധ റോഡുകളുടെയും ഭൂ വിവരവും ചെലവുകളും പദ്ധതി അടങ്കലായ 63,941കോടി രൂപയിൽ ഉൾപ്പെടുത്തിയിട്ടില്ല.
സിൽവർ ലൈൻ പദ്ധതിയുടെ കാര്യത്തിൽ ഡി പി ആർ തയ്യാറാക്കുന്നതിനു മുൻപ് നിയമാനുസൃതവുമായ നടത്തപ്പെടേണ്ട പരിസ്ഥിതി ആഘാത പഠനവും സാമൂഹ്യ ആഘാത പഠനവും ഫീസിബിലിറ്റി പഠനങ്ങളും തദനുസൃതമായി നടത്തേണ്ട വിശകലനങ്ങളും നടത്തി പദ്ധതിയുടെ സ്വീകാര്യത ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ ഇപ്പോഴും ആരംഭിച്ചിട്ടില്ല. ഇതിനുള്ള അടിസ്ഥാന രേഖകളെല്ലാം പൊതുജനങ്ങൾക്ക് ലഭ്യമാക്കി നിയമസഭ ഉൾപ്പെടെയുള്ള വേദികളിൽ ചർച്ച നടത്തുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. ഇത്തരം പ്രാഥമിക നടപടികൾ പോലും പൂർത്തീകരിക്കുന്നതിനു മുൻപ് കേരളമുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയെക്കുറിച്ച് നിലനിൽക്കുന്ന ആശങ്ക പരിഹരിക്കാനെന്ന പേരിൽ പൊതു ഖജനാവിലെ പണം ധൂർത്തു നടത്തി ആരംഭിക്കാനുദ്ദേശിക്കുന്ന വിശദീകരണ യോഗങ്ങൾ സ്വന്തം അണികളേയും പാർശ്വ വർത്തികളെയും ഉറപ്പിച്ചു നിർത്താനും, നീതിപൂർവകവും നിഷ്പക്ഷവുമായി നടക്കേണ്ട സാമൂഹ്യ ആഘാത പഠനം അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ളുതുമാണ്.
കേരള ജനതയും പൊതു സമൂഹവും എതിർക്കുന്ന അത്യന്തം വിനാശകരമായ ഈ പദ്ധതി ഉപേക്ഷിക്കാൻ ഈ വൈകിയ വേളയിലെങ്കിലും സർക്കാർ തയ്യാറാകണമെന്നും ഇക്കാര്യത്തിൽ നടത്തപ്പെടുന്ന സർക്കാർ ധൂർത്ത് അവസാനിപ്പിക്കണമെന്നും സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി.

