രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ അതിശക്തമായ മഴ തുടരുന്നു. വാദികൾ നിറഞ്ഞൊഴുകയതിനെ തുടർന്ന് റോഡുകളിൽ വെള്ളം കയറി വിവിധ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെടു.ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യഭ്യാസ മന്ത്രാലയം ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്ന് നടത്തേണ്ടിയിരുന്ന പരീക്ഷളും മാറ്റിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ക്ലാസുകൾ ബുധനാഴ്ച പുനരാരംഭിക്കും. മുസന്ദം, തെക്ക്-വടക്ക് ബത്തിന, മസ്‌കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ മുന്നറിയിപ്പ് നല്കിയിരുന്നു.

ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ പെയ്ത മഴയിൽ താഴ്ന്ന പ്രവിവിധ ഇടങ്ങളിൽ 30 മുതൽ 80 മില്ലിമീറ്റർവരെ മഴ പെയ്‌തേക്കും. ചിലയയിടങ്ങിൽ ആലിപ്പഴവും വർഷിക്കും. വാദികൾ മുറിച്ച്കടക്കരുതെന്നും വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

മുസന്ദം, തെക്ക്-വടക്ക് ബത്തിന, മസ്‌കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിലാണ് പേമാരി കോരി ചൊരിഞ്ഞത്.വെള്ളം കയറിയതിനെ തുടർന്ന പഴയ മസ്‌കത്ത് വിമാനത്താവളം കെട്ടിടത്തിലെ വാക്‌സിനേഷൻ ക്യാമ്പ് താൽകാലികമായി നിർത്തിവച്ചു.

അൽഗൂബ്രയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ അഞ്ചിലധികം ആളുകളെ രക്ഷിച്ചു. റോഡുകളിൽ വലിയ കല്ലുകളടക്കമുള്ളവ അടിഞ്ഞ് കൂടിയതിനാൽ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. വാദികൾ മുറിച്ച് കടക്കരുതെന്നും വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിർദേശിച്ചു.

അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ റോയൽ ഒമാൻ പൊലീസിനെയും സിവിൽ ഡിഫൻസ് ആംബുലൻസ്? അഥോറിറ്റിയേയും വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളി?ലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.മസ്‌കത്ത് അടക്കമുള്ള ഗവർണറേറ്റുകളിലെ നഗരത്തിലെ ഓഫിസുകളിൽ ഹാജർ നില കുറവാണ്. വരും മണിക്കൂറുകളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. '