- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനം; കുവൈത്തിൽ വീണ്ടും നിയന്ത്രണങ്ങൾ;പൊതു പരിപാടികൾക്ക് വിലക്ക് ; നാളെ മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകൾക്കും പൊതുപരിപാടികൾക്കും വിലക്കേർപ്പെടുത്തി കുവൈത്ത്. ജനുവരി ഒമ്പത് മുതൽ ഫെബ്രുവരി 28 വരെയാണ് വിലക്കിന് പ്രാബല്യമുണ്ടാവുക. ആരോഗ്യസാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ തീരുമാനത്തിൽ മാറ്റം വരുത്തുമെന്ന് കുവൈത്ത് മന്ത്രിസഭ വ്യക്തമാക്കി.
നാളെ മുതൽ കുവൈത്തിലേക്ക് പ്രവേശിക്കണമെങ്കിൽ യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ സർട്ടിഫിക്കറ്റ് ആണ് യാത്രാ മാനദണ്ഡം. ഇതാണ് 72 മണിക്കൂർ ആക്കി ഉയർത്തിയത്. കോവിഡ് പ്രതിരോധത്തിനു മേൽനോട്ടം വഹിക്കുന്ന സുപ്രീം കൊറോണ എമർജൻസി കമ്മിറ്റിയുടെ ശിപാർശയിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ ഇന്നും വലിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് 982 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആക്റ്റീവ് കോവിഡ് കേസുകൾ 4773 ആയി. 171 പേർക്ക് ഇന്ന് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.