ചെന്നൈ: കോവിഡ് വ്യാപനം വീണ്ടും ആശങ്ക ഉയർത്തുന്നതിനിടെ മാസ്‌കിടാത്തവർക്ക് മാസ്‌ക് നൽകി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ചെന്നൈ തെരുവിലൂടെ യാത്ര ചെയ്യുമ്പോഴാണ് സ്റ്റാലിൻ കാർ നിർത്തി മാസ്‌കിടാത്തവർക്ക് മാസ്‌ക് വിതരണം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം ട്വീറ്റ് ചെയ്തു.

യാത്ര ചെയ്യവെ ചിലർ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും അവർക്ക് മാസ്‌ക് വിതരണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ''ഹെഡ് ക്വാട്ടേഴ്സിൽ നിന്ന് ക്യാമ്പ് ഓഫിസിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് പൊതു സ്ഥലത്ത് ചിലർ മാസ്‌ക് ധറിക്കാതെ നിൽക്കുന്നത് കണ്ടത്. ഞാൻ അവർക്ക് മാസ്‌ക് നൽകി. എല്ലാവരും മാസ്‌ക് ധരിക്കണം''-അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മിക്ക സംസ്ഥാനങ്ങളിലും കോവിഡ് കേസുകളിൽ വർധനവുണ്ടായി. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.