- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാബുൽ സുപ്രിയോയ്ക്ക് മൂന്നാം തവണയും കോവിഡ്; അടിയന്തിര മരുന്നിന്റെ വില കുറയ്ക്കണം; സർക്കാർ ആശുപത്രിയിൽ ലഭ്യമാക്കണമെന്നും തൃണമൂൽ നേതാവ്
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ബാബുൽ സുപ്രിയോയ്ക്ക് മൂന്നാം തവണയും കോവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗുരുതരമായ അസുഖമുള്ളവർക്ക് നൽകേണ്ട കോവിഡ് അടിയന്തിര മരുന്നിന്റെ ഉയർന്ന വിലയിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
84 വയസ്സുള്ള തന്റെ പിതാവിന് വേണ്ടി മരുന്ന് വാങ്ങേണ്ടി വന്നപ്പോൾ വലിയ വില നൽകേണ്ടി വന്നെന്നും അധഃസ്ഥിത വിഭാഗങ്ങളിൽ നിന്നുള്ളവർ അത് എങ്ങനെ താങ്ങുമെന്ന് അദ്ദേഹം ചോദിച്ചു.
രണ്ട് കുത്തിവയ്‌പ്പുകളും എടുത്തവർ പോലും പുതിയ അണുബാധകളിൽ നിന്ന് മുക്തരല്ലെന്ന് പറയുന്ന സുപ്രിയോ സർക്കാർ നടത്തുന്ന ആശുപത്രികളിൽ ഈ കോവിഡ് അടിയന്തിര മരുന്ന് എത്രയും വേഗം ലഭ്യമാക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു.
'ഞാനും, എന്റെ ഭാര്യയും, അച്ഛനുമുൾപ്പെടെ മറ്റ് സ്റ്റാഫുകൾക്കും കോവിഡ് പോസിറ്റീവായിട്ടുണ്ട്. പക്ഷെ ഗുരുതര അസുഖമുള്ള കോവിഡ് രോഗകൾക്ക് നൽകുന്ന കോവിഡ് അടിയന്തിര മരുന്നിന്റെ ഉയർന്ന വിലയായ 61000 രൂപയാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. എന്റെ 84 വയസുള്ള അച്ഛന് കോവിഡ് അടിയന്തിര മരുന്ന് ആവശ്യമുള്ളതിനാൽ ഞങ്ങൾക്കത് വാങ്ങിച്ചേ മതിയാകൂ. എന്നാൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ആ വില എങ്ങനെ താങ്ങാനാകും,' അദ്ദേഹം ട്വീറ്റ് ചെയ്തു.
2020 നവംബറിലാണ് തനിക്ക് ആദ്യമായി കോവിഡ് പോസിറ്റീവ് ആയതെന്നും ആ സമയത്ത് തന്റെ അമ്മ കോവിഡ് ബാധിച്ച് മരിച്ചെന്നും സുപ്രിയോ ട്വീറ്റിൽ പറയുന്നു. 2021 ഏപ്രിലിൽ രാജ്യത്ത് രണ്ടാമത്തെ കോവിഡ് തരംഗത്തിനിടെ അദ്ദേഹത്തിന് രണ്ടാം തവണയും പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ ബിജെപി വിട്ട സുപ്രിയോ പിന്നീട് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂലിൽ ചേരുകയായിരുന്നു.
ന്യൂസ് ഡെസ്ക്