- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനായി തിരുവഞ്ചൂർ ചുമതലയേറ്റു; നടപടിയെടുത്ത് പുറത്താക്കാൻ ആരും അവസരം ഉണ്ടാക്കരുതെന്ന് സതീശന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: കെപിസിസിയുടെ സംസ്ഥാനതല അച്ചടക്ക സമിതിയുടെ അധ്യക്ഷനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ചുമതലയേറ്റെടുത്തു. തിരുവഞ്ചൂരിന് പുറമേ എൻ അഴകേശൻ, ഡോ ആരിഫ സൈനുദ്ദീൻ എന്നിവർ അംഗങ്ങളായ മൂന്നംഗസമിതിയെയാണ് സോണിയ ഗാന്ധി അച്ചടക്ക സമിതിയായി നിയോഗിച്ചത്. അച്ചടക്ക സമിതി തീരുമാനമെടുത്ത് കെപിസിസി പ്രസിഡന്റിന് സമർപ്പിക്കും.
ഏകപക്ഷീയ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നുവന്നാക്ഷേപിച്ച് സമിതി വേണമെന്ന ആവശ്യവുമായി ഉമ്മൻ ചാണ്ടി സോണിയ ഗാന്ധിയെ കണ്ടിരുന്നു. അച്ചടക്ക നടപടികൾക്കെതിരെ ഇരുഗ്രൂപ്പുകളും ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു.
അച്ചടക്കമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന് മനസിലായ പാർട്ടിയാണ് കോൺഗ്രസ് എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചടങ്ങിൽ പറഞ്ഞു. നയപരമായ തീരുമാനങ്ങൾ ഒറ്റക്കെട്ടായി എടുക്കണമെന്ന് വി ഡി സതീശനും കൂട്ടിച്ചേർത്തു. വാദപ്രതിവാദം ഉണ്ടാകണം പക്ഷേ തീരുമാനമായാൽ എല്ലാവരും തീരുമാനത്തിന്റെ കൂടെ നിൽക്കണമെന്നാണ് സതീശന്റെ ഉപദേശം. ചിലർ ചട്ടക്കൂടിന് പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ അച്ചടക്കം നിർബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഒരാളെ പോലും നടപടിയെടുത്ത് പുറത്താക്കാനുള്ള അവസരം ഉണ്ടാക്കരുതെന്നാണ് സതീശന്റെ മുന്നറിയിപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിച്ച ആളുകളുണ്ടെന്നും അവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ