- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: മലയാളിയെ തേടി എത്തിയത് 50 കോടിയുടെ ഭാഗ്യം: പുതുവർഷത്തിൽ ലഭിച്ച വമ്പൻ സമ്മാനത്തിന്റെ ഞെട്ടലിൽ ഹരിദാസ്
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 25 ദശലക്ഷം ദിർഹത്തിന്റെ (ഏതാണ്ട് 50 കോടിയിലേറെ രൂപ) സമ്മാനം. മലപ്പുറം സ്വദേശിയായ ഹരിദാസിനെയാണ് 50 കോടിയുടെ വമ്പൻ ഭാഗ്യം തേടി എത്തിയത്. ബിഗ് ടിക്കറ്റിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സമ്മാനത്തുക ലഭിച്ചതിന്റെ ഞെട്ടലിലാണ് ഹരിദാസ്.
ബിഗ് ടിക്കറ്റിന്റെ 235 സീരീസ് നറുക്കെടുപ്പാണ് ഹരിദാസിന് വൻ ഭാഗ്യമായി മാറിയത്. ഹരിദാസും 15 സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിനാണ് 50 കോടിയടിച്ചത്. പണം ഇവർ ചേർന്ന് പങ്കുവയ്ക്കും. അബുദാബിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് ഹരിദാസൻ. 2008 മുതൽ ഇദ്ദേഹം യുഎഇയിലുണ്ട്. ഡിസംബർ 3നാണ് ഹരിദാസ് ടിക്കറ്റ് എടുത്തത്. രണ്ടാം സമ്മാനമായ രണ്ടു ദശലക്ഷം ദിർഹം നേടിയ അശ്വിൻ അരവിന്ദാക്ഷനും ഇന്ത്യക്കാരനാണ്.
'ഈ സമ്മാനം വിശ്വസിക്കാൻ കഴിയാത്തതാണ്. വിജയി ആണെന്ന് പറഞ്ഞു ഫോൺ വരുമ്പോൾ ഞാൻ വീട്ടിലായിരുന്നു. ആദ്യം കരുതിയത് തമാശയാണെന്നാണ്. ഞാൻ സുഹൃത്തുക്കൾക്കൊപ്പമാണ് ഈ ടിക്കറ്റ് എടുത്തിരുന്നത്. അവരിൽ ചിലർ ലൈവായി നറുക്കെടുപ്പ് കാണുന്നുണ്ടായിരുന്നു. അവരിൽ ഒരാൾ അൽപസമയത്തിനു ശേഷം എന്നെ വിളിക്കുകയും നമ്മൾ കോടീശ്വരന്മാരായെന്ന് പറയുകയും ചെയ്തു. വല്ലാത്തൊരു അനുഭവമായിരുന്നു അത്'ഹരിദാസൻ പറഞ്ഞു.