- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിനുള്ളിൽ പുക നിറഞ്ഞപ്പോൾ എല്ലാവരും ദൈവത്തെ വിളിച്ചു കരഞ്ഞു; വിമാനം പൊടുന്നനെ താഴേക്ക് കുതിച്ചപ്പോൾ മരണത്തിലേക്കെന്ന് കരുതി നിലവിളിച്ചു; പാതിവഴിയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ യാത്ര; അത്ഭുതകരമായ ആ 7 മിനിറ്റ് രക്ഷപ്പെടൽ ഇങ്ങനെ
ജീവിതത്തിനും മരണത്തിനുമിടയിൽ നീണ്ട ഏഴു മിനിറ്റുകൾ. ഒരു ജീവിതകാലം മുഴുവൻ മറക്കാത്ത ഓർമ്മയായിരിക്കും ഈ ഏഴുമിനിറ്റുകൾ റൈൻഎയർ വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും നൽകിയിരിക്കുന്നത്. വിമാനത്തിനകത്ത് പുക നിറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അവർ അറിയാവുന്ന ദൈവങ്ങളുടെയെല്ലാം പേരുവിളിച്ച് നിലവിളിച്ചു. വിമാനം പെട്ടെന്ന് താഴോട്ട് കുതിച്ച ആ ഏഴു മിനിറ്റുകൾ അവർക്ക് മരണത്തിലേക്കുള്ള യാത്രയായിരുന്നു, പാതിവഴിയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ യാത്ര.
മാഞ്ചസ്റ്ററിൽ നിന്നും തിങ്കളാഴ്‌ച്ച വൈകിട്ട് 6.33 ന് യാത്രതിരിച്ച റൈൻഎയറിന്റെ എഫ് ആർ 4052 എന്ന വിമാനം തെക്കൻ പോർച്ചുഗലിലെ ഫാറോ എന്ന സ്ഥലത്തേക്കുള്ള യാത്രാമദ്ധ്യ ഇംഗ്ലീഷ ചാനലിനു കുറുകെ പറക്കുമ്പോഴായിരുന്നു വിമാനത്തിന് തീ പിടിച്ചത്. 41,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം കേവലം 7 മിനിറ്റ് കൊണ്ടായിരുന്നു പൈലറ്റ് 7000 അടി ഉയരത്തിലേക്ക് താഴ്‌ത്തിക്കൊണ്ടുവന്നത്. മരണമുഖത്തുനിന്നും രക്ഷപ്പെട്ട ആശ്വാസത്തിൽ ഒരു യാത്രക്കാരൻ പറഞ്ഞതുപോലെ ആൾട്ടൺ ടവേഴ്സിലെ റൈഡിനേക്കാൾ നല്ലൊരു അനുഭവമായിരുന്നു അത്.
തുടർന്ന് തൊട്ടടുത്തുള്ള വടക്കൻ ഫ്രാൻസിലെ ബ്രെസ്റ്റ് വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു. 35,000 അടി താഴ്‌ച്ചയിലേക്ക് കേവലം 7 മിനിറ്റുകൊണ്ടു വിമാനം പറന്നിറങ്ങുകയായിരുന്നില്ല മറിച്ച് വീഴുകയായിരുന്നു എന്നായിരുന്നു അതിലെ യാത്രക്കാരിയായ പട്രീഷ്യാ സ്മിത് പറഞ്ഞത്. ദൈവത്തെ വിളിച്ചു കരയാൻ മാത്രമാണ് തനിക്കായതെന്നും അവർ പറയുന്നു. വിമാന ജീവനക്കാർ, ഏറ്റവും സമർത്ഥരായവരായിരുന്നു. മനസ്സാന്നിദ്ധ്യം കൈവിടാതെ യാത്രക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും, തികച്ചും അനുയോജ്യമായ തീരുമാനമെടുക്കുകയും ചെയ്ത പൈലറ്റ് തന്നെയാണ് ആ ദിവസത്തെ വീരനായകൻ എന്നും അവർ പറഞ്ഞു.
പ്രാണഭയത്തിൽ കരയുമ്പോഴും ദൈവത്തോട് പ്രാർത്ഥിക്കുമ്പോഴും യാത്രക്കാർ ആരും തന്നെ അവരുടെ സീറ്റുകളിൽ നിന്നും എഴുന്നേറ്റില്ല. പെട്ടെന്ന് ഒരു നിമിഷം പ്രാർത്ഥനയും നിലവിളിയും നിന്നു. ഒരുതരം നിസ്സഹായവസ്ഥയിൽ നിന്നും ഉടലെടുക്കുന്ന തിരിച്ചറിവിൽ വിമാനത്തിനകം നിശബ്ദമായി. എന്തും നേരിടാനുള്ള ബ്രിട്ടീഷ് മനസ്ഥിതിയാണ് പിന്നീട് അവിടെ കണ്ടതെന്നും പട്രീഷ്യ പറയുന്നു. മരണഭയം വേട്ടയാടിയ ഏഴു മിനിറ്റുകൾക്ക് ഒടുവിൽ വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയപ്പോൾ അന്തരീക്ഷമാകെ മാറി. പിന്നീട് തമാശകളും പൊട്ടിച്ചിരികളുമായിരുന്നു അവിടെങ്ങും.
ഫ്രാൻസിലെ നിയമമനുസരിച്ച്, അവിടെയെത്തുന്നവർ 2 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയരാകണം. എന്നാൽ, ഈ വിമാനത്തിലെ യാത്രക്കാരെ അതിന് വിധേയരാക്കാതെ സ്റ്റാൻസ്ഫോർഡിൽ നിന്നും ഉടനടി മറ്റൊരു വിമാനമെത്തിച്ച് റൈൻഎയർ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു. വ്യോമയാന ചരിത്രത്തിൽ വരെ ഇത്ര വേഗത്തിൽ, ഇത്രയും പോസിറ്റീവ് ആയ മറ്റൊരു പ്രതികരണം ഉണ്ടായിട്ടുണ്ടാവില്ല എന്നായിരുന്നു മറ്റൊരു യാത്രക്കാരൻ പ്രതികരിച്ചത്. ചില സാങ്കേതിക പിഴവുകളാണ് അഗ്‌നിബാധക്ക് കാരണമായതെന്ന് റൈൻഎയർ സ്ഥിരീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ