ഹൂസ്റ്റൺ : ടെക്സസ് ചിൽഡ്രൻസ് ആശുപത്രി തിങ്കളാഴ്ച 70 കുട്ടികളെ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയ്ക്ക് പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയിൽ 700 ൽ അധികം കുട്ടികൾക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ ഭൂരിഭാഗത്തിനും വൈറസ് ബാധ കണ്ടെത്തിയതായി ടെക്സസ് ചിൽഡ്രൻസ് ആശുപത്രി അധികൃതർ പറഞ്ഞു.വാക്സീൻ ബൂസ്റ്റർ ഡോസ് പതിനാറു വയസ്സിനു മുകളിലുള്ളവർക്ക് നൽകുന്നതിനു ഫെഡറൽ റഗുലേറ്റേഴ്സ് തിങ്കളാഴ്ച തീരുമാനിച്ചു.

ക്രിസ്മസ് ഒഴിവുകാലം കഴിഞ്ഞു വിദ്യാർകൾ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ കൗമാര പ്രായക്കാർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ സിഡിസി ഡയറക്ടർ ഡോ. റോഷില വലൻസ്‌ക്കി തീരുമാനമെടുക്കുമെന്നു സിഡിസി അറിയിച്ചു.