പാലാ: കോവിഡിന്റെ പശ്ചാത്തലത്തിൽ എം എൽ എ മാരുടെ ആസ്തി വികസനഫണ്ട് ഒരു കോടി രൂപയായി പരിമിതപ്പെടുത്തിയതോടെ നിയോജകമണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കു തുക അനുവദിക്കാൻ സാധിക്കുന്നില്ല പരാതി വ്യാപകമായി. ഇതുമൂലം തകർന്നു പോയ റോഡുകളുടെയും പാലങ്ങളുടെയും പുനരുദ്ധാരണത്തിന് പണം അനുവദിക്കാൻ സാധിക്കാതെ വന്നതോടെ വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതി മുഖേന തുക ലഭ്യമാക്കണമെന്ന ആവശ്യം മാണി സി കാപ്പൻ എം എൽ എ സർക്കാരിനോടു ഉന്നയിച്ചു.

പിന്നീട് സർക്കാരിൽനിന്നും തുക അനുവദിക്കുന്നതിന്റെ ഭാഗമായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും നാശനഷ്ടങ്ങൾ സംബന്ധിച്ചു ഭരണ സമിതി തീരുമാനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എം എൽ എ ഓഫീസിൽ നിന്നും കത്തു നൽകിയിരുന്നു. പഞ്ചായത്തുകളിൽ നിന്നും ഇതുസംബന്ധിച്ചു ചർച്ചകൾ നടത്തി തീരുമാനം അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കടനാട് പഞ്ചായത്ത് ഇതിനോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ആക്ഷേപമുയർന്നുകഴിഞ്ഞു. കടനാടിനു അർഹമായ വിഹിതം ഭരണസമിതിയിലെ ചിലരുടെ പിടിവാശിമൂലം നഷ്ടമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കടനാടിന്റെ വികസനത്തിനു ലഭിക്കേണ്ട തുക രാഷ്ട്രീയ ലക്ഷ്യത്തിനായി ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.

ഗ്രാമങ്ങളുടെ വികസനം അനിവാര്യം: മാണി സി കാപ്പൻ

പാലാ: നാടിന്റെ വികസനം സാധ്യമാകാൻ ഗ്രാമങ്ങളുടെ വികസനം അനിവാര്യമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ആഡിറ്റ് പബ്‌ളിക ഹിയറിംങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസുകുട്ടി അമ്പലമറ്റത്തിൽ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ വിനോദ് ചെറിയാൻ, ലിൻസി സണ്ണി, അനു വെട്ടുകാട്ടിൽ, പഞ്ചായത്ത് മെമ്പന്മാരായ ജെസി പാലത്തുംതലയ്ക്കൽ, ബിജു എം എൻ, സോബി സേവ്യർ, സുധ ഷാജി, ബീന ടോമി, റെജി മാത്യു, രാഹുൽ ജി കൃ ഷണൻ, എത്സമ്മ ജോർജ്, സെക്രട്ടറി സജിത്ത് മാത്യൂസ്, ഷെറീഫ് യു, അനിൽ എസ്, ബിനീഷ് വിജയൻ എന്നിവർ പ്രസംഗിച്ചു.