ശലക്ഷക്കണക്കിന് കുട്ടികൾ വരും ദിവസങ്ങളിൽ ക്ലാസിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. ഓമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ സ്‌കൂൾ തുറക്കുന്നതിനാൽ ഇറ്റാലിയൻ സർക്കാർ സ്‌കൂൾ ക്വാറന്റൈൻ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ പദ്ധതിയിടുകയാണ്.സ്‌കൂൾ കുട്ടികൾക്കിടയിലെ അണുബാധയുടെ വർദ്ധനവ് എങ്ങനെ പരിമിതപ്പെടുത്താം എന്നതുൾപ്പെടെയുള്ള കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ ഇറ്റാലിയൻ സർക്കാർ ബുധനാഴ്ച യോഗം ചേരും.

ഓൺലൈൻ പഠനം പരിമിതപ്പെടുത്തി കുട്ടികൾ സ്‌കൂളിലേക്ക് എത്തിക്കാൻ തന്നെയാണ് പ്രധാന ലക്ഷ്യം. കൂടാതെ് പോസിറ്റീവാകുന്ന വിദ്യാർത്ഥികൾക്ക് ഒരു പുതിയ ക്വാറന്റൈൻ നിയമങ്ങളും പരിഗണിക്കുന്നുണ്ട്.ജനുവരി 7 നും 10 നും ഇടയിൽ ആസൂത്രണം ചെയ്തതുപോലെ സ്‌കൂളുകൾ വീണ്ടും തുറക്കാൻ തന്നെയാണ് സർക്കാർ തീരുമാനം. ചില മുനിസിപ്പാലിറ്റികളോ പ്രദേശങ്ങളോ വ്യക്തിഗതമായി അവരുടെ സ്‌കൂൾ തുറക്കൽ സംബന്ധിച്ച് തീരുമാനം നീട്ടിയിട്ടുണ്ട്.

പരിഗണിക്കപ്പെടുന്ന ഒരു ആശയം വാക്‌സിനേഷൻ എടുത്തതും അല്ലാത്തതുമായ കുട്ടികളെ വേർതിരിക്കുക എന്നതാണ്. ഒരു ക്ലാസിൽ നാല് പോസിറ്റീവ് കേസുകൾ കണ്ടെത്തിയാൽ, വാക്സിനേഷൻ എടുത്ത കുട്ടികൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ, വാക്സിനേഷൻ എടുക്കാത്തവർക്കുള്ള ടെസ്റ്റിങ് ആവശ്യകതയ്ക്ക് പുറമേ, ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും ഒരാഴ്ചത്തെ ക്വാറന്റൈനും ഉണ്ടായിരിക്കും.മൂന്ന് പോസിറ്റീവ് കേസുകൾ കണ്ടെത്തിയാൽ മാത്രമേ മുഴുവൻ ക്ലാസും സ്വയമേവ ക്വാറന്റൈനിലേക്ക് പോകൂ എന്നാണ് നിലവിലെ സ്‌കൂൾ നിയമങ്ങൾ അനുശാസിക്കുന്നത്