യർലണ്ടിൽ സ്‌കൂളുകൾ വ്യാഴാഴ്ച തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യമേഖലയിലെ വിദഗ്ദർ, വിദ്യാഭ്യാസ മേഖലയിലെ ഉന്ന ഉദ്യോഗസ്ഥർ , വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്.

സ്‌കൂൾ തുറക്കൽ ഇനിയും നീട്ടി വയ്ക്കുന്നതിൽ അർത്ഥമില്ലെന്നായിരുന്നു ഈ വിഷയത്തിൽ പൊതുജനാരോഗ്യപ്രവർത്തകർ മന്ത്രിക്ക് നൽകിയ നിർദ്ദേശം. ഇതിനാലാണ് ഇനിയൊരാലോചനയ്ക്ക് നിൽക്കാതെ വ്യാഴാഴ്ച തന്നെ തുറക്കാൻ തീരുമാനമായത്. സ്‌കൂൾ തുറക്കലിൽ ആദ്യം അദ്ധ്യാപകസംഘടനകൾ ആശങ്കയറിച്ചിരുന്നു.

കൈകൾ ശുദ്ധി വരുത്തുക, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരിക്കും സ്‌കൂളുകൾ പ്രവർത്തിക്കുകയെന്നും അദ്ദേഹം അറിയിച്ചു. നല്ല വെന്റിലേഷൻ സൗകര്യമൊരുക്കാൻ സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.രോഗലക്ഷണമോ, രോഗികളുമായി സമ്പർക്കമോ ഉണ്ടായ കുട്ടികൾ സ്‌കൂളുകളിൽ എത്തുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

ഇതിനിടെയിൽ കോവിഡ് രോഗികളുമായി അടുത്ത സമ്പർക്കത്തിലേർപ്പെട്ടവർക്ക് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരുമെന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്. പൂർണ്ണമായും വാക്സിൻ സ്വീകരിച്ചവരുടെ കാര്യത്തിലാണ് ഇളവിനെക്കുറിച്ച് ആലോചിക്കുന്നത്.

പൊതുജന സേവനം, അടിയന്തര അടിസ്ഥാന സൗകര്യമേഖല, വ്യവസായ മേഖല എന്നിവിടങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു നീക്കത്തിലേയ്ക്ക് കടക്കുന്നതെന്ന് ഉപപ്രധാനമന്ത്രി ലിയോവരദ്ക്കർ പറഞ്ഞു.

പ്രാഥമീക സമ്പർക്കത്തിലലുള്ളവർ പൂർണ്ണമായി വാക്സിൻ സ്വീകരിച്ചവരും രോഗലക്ഷണങ്ങളില്ലാത്തവരും ആന്റിജൻ ടെസ്റ്റ് നെഗറ്റീവായവരുമാണെങ്കിൽ അവരെ നിയന്ത്രണങ്ങളിൽ നിന്നും പൂർണ്ണമായി ഒഴിവാക്കണമെന്നാണ് സർക്കാർ ചീഫ് മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടിരിക്കുന്നത്.