- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കോവിഡ് വാക്സിനെടുക്കാത്തവർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പെർത്ത്; പബ്ബുകളിലും ഹോട്ടലുകളിലും പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രം
പെർത്ത്: കോവിഡ് വാക്സിനെടുക്കാത്തവർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പെർത്ത്. പെർത്തിലും പീൽ മേഖലയിലും ആണ് കോവിഡ് വാക്സിനെടുക്കാത്തവർക്ക് കടുത്ത നിയന്ത്രണങ്ങൾ.
രോഗവ്യാപന സാധ്യതയുള്ള ആളുകൾ കൂടുന്ന പരിപാടികളിലും വേദികളിലും പ്രവേശനത്തിന് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കി. രണ്ട് ഡോസ് കുത്തിവയ്‌പ്പും സ്വീകരിച്ചതിന്റെ ഡിജിറ്റൽ തെളിവ് ഹാജരാക്കണം.രണ്ടു ഡോസ് വാക്സിൻ എടുക്കാത്തവരെ താഴെപ്പറയുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ല:
500-ലധികം ആളുകൾ ഒത്തുകൂടുന്ന പബ്ബുകളിലും ഹോട്ടലുകളിലും പ്രവേശനമുണ്ടാകില്ല. അർദ്ധരാത്രിക്ക് ശേഷം പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളിലും ഈ നിബന്ധന ബാധകമാണ്. നൈറ്റ് ക്ലബ്ബുകൾ, ക്രൗൺ കാസിനോ ഗെയിമിങ് ഫ്ളോർ, 500-ലധികം ആളുകളെ വഹിക്കാൻ ശേഷിയുള്ള മദ്യ വിൽപനശാലകൾ, കായിക മത്സര വേദികൾ, സംഗീത കച്ചേരികൾ, വലിയ പരിപാടികൾ നടക്കുന്ന കേന്ദ്രങ്ങൾ, ലേല വേദികൾ, തത്സമയ പ്രകടനങ്ങൾ, ധനസമാഹരണങ്ങൾ എന്നിവിടങ്ങളിൽ വാക്സിനെടുക്കാത്തവർക്ക് പ്രവേശനം അനുവദിക്കില്ല.
ആരെങ്കിലും നിയന്ത്രണം തെറ്റിച്ച് ഇത്തരം വേദികളിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അവർക്ക് പിഴയോ അല്ലെങ്കിൽ തടവോ നേരിടേണ്ടിവരും. അവിടെ എത്തിയിട്ടുള്ള എല്ലാവരും ഇരട്ട ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യത വേദിയുടെ നടത്തിപ്പുകാർക്കുണ്ട്.
ഓൺലൈനിൽ ലഭിക്കുന്ന കോവിഡ് ഡിജിറ്റൽ സർട്ടിഫിക്കറ്റ് സ്മാർട്ട്‌ഫോണിൽ സൂക്ഷിച്ചുവയ്ക്കണം. വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ തെളിവായി ഇതു കാണിക്കാം. ഇതല്ലെങ്കിൽ എക്സ്പ്രസ് പ്ലസ് മെഡികെയർ ആപ്പിലൂടെയും വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്നു തെളിയിക്കാം. സർക്കാർ വെബ്‌സൈറ്റിൽ നിന്ന് കോവിഡ് ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സ്മാർട്ട്‌ഫോണിലെ ഡിജിറ്റൽ വാലറ്റിലേക്കു ചേർക്കാം. സർട്ടിഫിക്കറ്റിന്റെ ഹാർഡ് കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കാം.