- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേലൂർ ഒരുമ കുവൈറ്റ് ചികിത്സാ സഹായം കൈമാറി
കുവൈറ്റ് സിറ്റി:തൃശൂർ ജില്ലയിലെ വേലൂർ സ്വദേശികളുടെ കൂട്ടായ്മയായ 'വേലൂർ ഒരുമ കുവൈറ്റ് , തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയിലുണ്ടായ വാഹനാപകടത്തിൽ പരുക്കു പറ്റി ചികിത്സയിൽ കഴിയുന്ന വേലൂർ സ്വദേശിയായ യുവതിക്കായി സഹായ ധനം കൈമാറി. ഒരുമ അംഗങ്ങൾ സ്വരൂപിച്ച ചികിത്സാ സഹായം നാട്ടിലേക്കു യുവതിയുടെ കുടുംബത്തിന് അയച്ചു നൽകുന്നതിനായി സംഘടനയുടെ രക്ഷാധികാരിയും പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസിന് വൈസ് പ്രസിഡണ്ട് ബിജോയ് ഡി കെ കൈമാറി. ജനറൽ സെക്രട്ടറി ടോമി വി.പി, ട്രഷറർ ശുഭ കെ.എസ്, ഓർഗനൈസർ പിയൂസ് സി പി, എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൾ രാജ് കെ.വി, സേവിയർ സി.ഡി എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ പതിനേഴു വർഷത്തിലധികമായി കുവൈറ്റിലെ വേലൂർ സ്വദേശികളുടെ ഒരുമ കുവൈറ്റ് , തങ്ങളുടെ നാട്ടിലേക്ക് വിവിധ തലങ്ങളിൽ സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ട്
വീഡിയോ ലിങ്ക്
https://we.tl/t-u2SVCIK3Dv