ദോഹ:ശൈത്യകാല അവധിക്ക് സ്‌കൂൾ വിദ്യാർത്ഥികൾക്കായി വിന്റർ സ്പ്ലാഷ് എന്ന പേരിൽ നടുമുറ്റം ഖത്തർ വർഷം തോറും നടത്തി വരാറുള്ള ശൈത്യകാല ക്യാമ്പ് അവസാനിച്ചു.സീനിയർ വിദ്യാർത്ഥികൾക്കും ജൂനിയർ വിദ്യാർത്ഥികൾക്കുമായി മൂന്ന് ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സീനിയർ വിദ്യാർത്ഥികൾക്കായി നുഐജയിലെ കാംബ്രിഡ്ജ് സ്‌കൂളിൽ നടന്ന ക്യാമ്പ് നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി ഉദ്ഘാടനം ചെയ്തു.കളർ യുവർ വേൾഡ് എന്ന തലക്കെട്ടിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ ലിജി അബ്ദുല്ലയും പഠനം എന്തിനു വേണ്ടി എന്ന തലക്കെട്ടിൽ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ മലയാളം അദ്ധ്യാപകൻ ബൈജു വി പിയും വി റിപ്പോർട്ട് യു ഡിസൈഡ് എന്ന തലക്കെട്ടിൽ മീഡിയ വൺ ഖത്തർ റിപ്പോർട്ടർ സൈഫുദ്ധീൻ പി സിയും കുട്ടികളുമായി സംവദിച്ചു. ഗെറ്റ് റെഡി റ്റു റോൾ എന്ന തലക്കെട്ടിൽ സാദിഖ് സി പി കായികപരിപാടിയും നടത്തി.നടുമുറ്റം വൈസ് പ്രസിഡന്റ് നിത്യ സുബീഷും കമ്മിറ്റി അംഗം ജോളി തോമസും പരിപാടി നിയന്ത്രിച്ചു.

ജൂനിയർ വിദ്യാർത്ഥികൾക്ക് ഓൺലൈനിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പ് നടുമുറ്റം ജനറൽ സെക്രട്ടറി മുഫീദ അബ്ദുൽ അഹദ് ഉദ്ഘാടനം ചെയ്തു.നാട്ടുമാഞ്ചോട്ടിൽ പാടിയും പറഞ്ഞും എന്ന സെഷനിൽ ബൈജു വി പിയും പിഞ്ച് ഓഫ് യം എന്ന സെഷനിൽ ഹോം ബേകർ നബീല മസൂദും ഹാൻഡി മാൻഡി എന്ന സെഷനിൽ ഏഷ്യൻ ബുക് ഓഫ് റെക്കോർഡ് ഹോൾഡർ ജെബിൻ സലിം,ഷെയ്ക് ഡൗൺ എന്ന സെഷനിൽ സുംബ ട്രൈനർ ജെയ്‌സ് ജോസഫും ഇൻ ഓർ ഔട് ഓഫ് സ്‌ക്രീൻ എന്ന തലക്കെട്ടിൽ പേഴ്‌സണാലിറ്റി ട്രൈനർ അനീസ് റഹ്‌മാൻ മാളയും കുട്ടികളുമായി സംവദിച്ചു.നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി സമാപന സംസാരം നിർവ്വഹിച്ചു.നടുമുറ്റം വൈസ് പ്രസിഡന്റ് നിത്യ സുബീഷ്,സെക്രട്ടറി സകീന അബ്ദുല്ല,ട്രഷറർ റുബീന മുഹമ്മദ് കുഞ്ഞി,നടുമുറ്റം സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സനിയ്യ കെ സി,ഹുമൈറ വാഹിദ്, ജോളി തോമസ്,സുമയ്യ തസീൻ,മാജിദ മഹ്‌മൂദ്,ഹമാമ ഷാഹിദ്,നജ് ല നജീബ്,സന നസീം, ആരിഫ വി പി തുടങ്ങിയവർ നേതൃത്വം കൊടുത്തു.