- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വപ്നയെകൂടി തിരിച്ചെടുത്തു കൂടായിരുന്നോ?'; മുഖ്യമന്ത്രിയും സ്വർണക്കടത്തുകേസ് പ്രതികളും തമ്മിൽ ഒത്തുകളി' വിമർശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.സ്വർണക്കടത്തുകേസിൽ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുൻപ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്ത തീരുമാനത്തെ രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചു.
ഇനി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷിനെകൂടി മുഖ്യമന്ത്രിക്ക് കീഴിലെ പഴയ ജോലിയിലേക്ക് തിരിച്ചെടുത്താൽ എല്ലാം ശരിയാവുമെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.സർക്കാറിന്റെ തീരുമാനം മുഖ്യമന്ത്രിയും സ്വർണക്കടത്തു പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തുകൊണ്ടു വരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കർ ഇപ്പോഴും പ്രതിയാണ്.ലൈഫ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.പ്രതിസ്ഥാനത്തുള്ള ഒരാളെയാണ് തിടുക്കത്തിൽ സർവീസിൽ തിരിച്ചെടുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കോടതി ഉത്തരവ് വരുന്നതിന് മുൻപ് തന്നെ സർക്കാർ പ്രതിയെ കുറ്റവിമുക്തനാക്കിയതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ