തലശേരി: കഴിഞ്ഞ ഡിസംബർ ഒന്നിന് കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി തലശേരിയിൽ നടന്ന മഹാറാലിയിൽ ഇതര മതസ്ഥർക്കെതിരെ വിദ്വേഷം നിറഞ്ഞതും പ്രകോപനപരമായതുമായ മുദ്രാവാക്യം വിളിച്ച കേസിൽ ഒരു ആർ.എസ്.എസ് പ്രവർത്തകൻ കൂടി ഇന്ന് അറസ്റ്റിലായി.

പാനൂരിനടുത്തെ പന്യന്നൂരിലെ പെരുപുരയിൽ വീട്ടിൽ പി.പിലിനേഷാ (31) ണ് തലശേരി ടൗൺ പിടിയിലായത്. ഇയാളെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ പൊലീസ് ഈ കേസിൽ അഞ്ച് ബിജെപി- ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.