പൂണെ: നൂറുകണക്കിന് അനാഥക്കുട്ടികൾക്ക് 'അമ്മ'യായ സിന്ധു തായ് സപ്കലിന് (74) നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. ചൊവ്വാഴ്ച അന്തരിച്ച അവരുടെ സംസ്‌കാരം പുണെയിൽ ഔദ്യോഗിക ബഹുമതികളോടെ നടത്തി. നിറഗർഭിണിയായിരിക്കെ ഭർത്താവ് കാലിത്തൊഴുത്തിൽ ഉപേക്ഷിച്ചതാണ് സിന്ധു തായിയെ.

ശ്മശാനത്തിലും തെരുവോരങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും അന്തിയുറങ്ങി തള്ളിനീക്കിയ കാലത്ത് അവർ അനാഥക്കുഞ്ഞുങ്ങളെയും ചേർത്തുപിടിക്കുകയായിരുന്നു. 'മക്കൾ' കൂടി വന്നതോടെ അവർക്കായി ആശ്രമം ആരംഭിച്ചു. പിന്നീട് 6 ആശ്രമങ്ങളിലായി 1500 കുട്ടികൾക്കു തുണയേകാനായി