- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളത്തിലെ കോവിഡ് പരിശോധനാഫലങ്ങളിൽ ക്രമക്കേട്; നടപടിയുമായി പ്രവാസി കമ്മീഷൻ
തിരുവനന്തപുരം: വിമാനത്താവളത്തിലെ കോവിഡ് പരിശോധനയിൽ ലഭിക്കുന്ന തെറ്റായ ഫലങ്ങൾ പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയിൽ പ്രവാസി കമ്മിഷൻ നടപടിയെടുക്കും.
കഴിഞ്ഞ മാസം പ്രവാസി സാമൂഹ്യപ്രവർത്തകനായ അഷറഫ് താമരശ്ശേരിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ ലഭിച്ച തെറ്റായ പരിശോധനാഫലവും ജീവനക്കാരിൽനിന്നുണ്ടായ തിക്താനുഭവങ്ങളും അദ്ദേഹം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ജന.സെക്രട്ടറി സലീം പള്ളിവിള നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമ- ഗതാഗത സെക്രട്ടറി, വിമാനത്താവള അതോരിറ്റി, വിമാനത്താവള മാനേജർ, കേരള ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ, വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്തുന്ന മൈക്രോ ഹെൽത്ത് ലബോറട്ടറി സി.എം.ഡി, ലബോറട്ടറി മാനേജർ എന്നിവരോട് ജനവരി 10-നകം വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷൻ നോട്ടീസയച്ചു. 14-ന് കൊച്ചിയിൽ നടത്തുന്ന അദാലത്തിൽ നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടു.