- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്റെ ആഗ്രഹ പൂർത്തീകരണത്തിനായി സൈന്യത്തിൽ ചേർന്നു; വിരമിച്ചതിന് പിന്നാലെ സിനിമയിലേക്ക്: സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരൻ സജി വെഞ്ഞാറമൂടും സിനിമയിൽ സജീവമാകുന്നു
സുരാജ് വെഞ്ഞാറമൂടിന്റെ ജ്യേഷ്ഠ സഹോദരൻ സജി വെഞ്ഞാറമൂടും സിനിമയിൽ സജീവമാകുന്നു. അച്ഛന്റെ ആഗ്രഹപ്രകാരം സൈന്യത്തിൽ ചേർന്ന സജി അവിടെ നിന്നും വിരമിച്ചതിന് പിന്നാലെയാണ് തന്റെ സ്വപ്‌നമായ മലയാള സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സജി വെഞ്ഞാറമൂട് അല്ലി എന്നൊരു സിനിമയിൽ കൂടി അഭിനയിച്ചു കഴിഞ്ഞു.
സുരാജിനെ പോലെ തന്നെ മിമിക്രി കലാകാരനായിരുന്നു സജിയും. മിമിക്രിയും അമ്പലപ്പറമ്പും സിനിമാ മോഹവുമായി നടക്കുമ്പോഴാണ് സജി സൈന്യത്തിൽ ചേരുന്നത്.
സൈന്യത്തിൽ നിന്ന് റിട്ടയർ ചെയ്തപ്പോൾ ഉള്ളിലുണ്ടായിരുന്ന കലാമോഹം വീണ്ടും പൊടി തട്ടിയെടുക്കാൻ അവസരം കിട്ടി. കുടുംബസുഹൃത്തായ ഗീവർഗീസ് യോഹന്നാൻ വഴിയാണ് താത്വിക അവലോകനത്തിൽ എത്തിച്ചേരുന്നത്.
സമീപകാല രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്ന ആക്ഷേപ ഹാസ്യ ചിത്രമാണ് ഒരു താത്വിക അവലോകനം. അതിൽ രാഷ്ട്രീയ നേതാവിന്റെ വേഷമാണ് സജിക്ക് ലഭിച്ചത്. ഇപ്പോഴിതാ അച്ഛൻ മകൾ ബന്ധത്തിന്റെ കഥ പറയുന്ന അല്ലി എന്ന ചിത്രവും പൂർത്തീകരിച്ചു കഴിഞ്ഞു. ഈ സിനിമയിൽ അച്ഛൻ കഥാപാത്രത്തെയാണ് സജി അവതരിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ റിലീസ് പ്രതീക്ഷിക്കുന്നു.