- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ വിലയിൽ ഇനി വലിയ കുതിപ്പിന് സാധ്യതയില്ല; വില 160-നും 175-നും ഇടയിൽ തുടരാൻ സാധ്യത; ഒമിക്രോണിൽ കരുതലോടെ നീങ്ങാൻ ടയർ കമ്പനികൾ
കോട്ടയം: റബ്ബർവിലയിൽ വീണ്ടും ചാഞ്ചാട്ടം. തിങ്കളാഴ്ച 166 രൂപ വരെയെത്തിയ വില 164-ലേക്ക് താഴ്ന്നു. ഏതാനും വർഷത്തിനിടയിലെ ഉയർന്ന വിലയായ 192-ൽ എത്തിയ ശേഷമാണ് ഈ വീഴ്ച. രാജ്യത്ത് ഓമിക്രോൺ നിയന്ത്രണങ്ങൾ എങ്ങനെയെന്ന് നിരീക്ഷിക്കുകയാണ് ടയർ കമ്പനികൾ. വിപണിയിൽ ഇതും ചാഞ്ചാട്ടത്തിന് കാരണമാകുന്നു.
വില 160-നും 175-നും ഇടയിൽ തുടരാനാണ് സാധ്യത. വലിയ നിയന്ത്രണങ്ങൾക്കുശേഷം വിപണി ഉണർന്നപ്പോഴുണ്ടായ കുതിപ്പ് മാറുകയാണ്. ഉത്പാദനം ഉയർത്തിയ സമയത്ത് വേണ്ടിയിരുന്നത്ര റബ്ബർ കമ്പനികൾക്ക് ഇപ്പോൾ വേണ്ട. ഓമിക്രോൺ ആയതിനാൽ റബ്ബർ വാങ്ങി കൂട്ടുന്നുമില്ല. ഇതാണ് വിലയ കുറയാനുള്ള കാരണം.
ഇറക്കുമതിയും കുറയും. ആഭ്യന്തര ഉത്പാദനവും ആവശ്യകതയും തമ്മിലുള്ള നാലുലക്ഷം ടണ്ണിന്റെ കുറവ് നികത്തുന്നതിനുള്ള ഇറക്കുമതിയാണ് സാധാരണ കമ്പനികൾ ചെയ്യുന്നതെങ്കിലും അത്രയും ഇക്കുറി ഉണ്ടാകാനിടയില്ല. അതിനിടെ ചിലർ ചരക്ക് കരുതലായി ശേഖരിക്കുന്നുണ്ട്. ചരക്കുവാങ്ങിവെക്കുന്നതിൽ വ്യാപാരികൾക്ക് ആശങ്കയുണ്ടെന്ന് റബ്ബർ ഡീലേഴ്‌സ് ഫെഡറേഷൻ ജനറൽസെക്രട്ടറി ബിജു പി.തോമസ് പറഞ്ഞു.
ഓമിക്രോൺ മൂലം വലിയൊരു അടച്ചിടൽ പ്രതീക്ഷിക്കുന്നില്ലെന്ന് റബ്ബർബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ.എൻ. രാഘവൻ പറഞ്ഞു. വിലയിൽ വലിയ കുതിപ്പോ കനത്ത ഇടിവോ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.